ആഴ്സണലിന് തോൽവി

noufal

Download the Fanport app now!
Appstore Badge
Google Play Badge 1

പുതുവർഷത്തിൽ ആദ്യ ജയത്തിനായി ആഴ്സണലിന് ഇനിയും കാത്തിരിക്കണം. പ്രീമിയർ ലീഗിൽ ബൗണ്മൗതിനെ നേരിട്ട വെങ്ങറും സംഘവും ഞെട്ടിക്കുന്ന തോൽവിയാണ് വഴങ്ങിയത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ബൗണ്മൗത് അവരെ മറികടന്നത്. ഓസിലും സാഞ്ചസുമില്ലാതെ തീർത്തും നിറം മങ്ങിയ ആഴ്സണലിൽ കടുത്ത പ്രതിസന്ധികൾ ഉണ്ടാക്കിയേക്കാവുന്ന തോൽവിയാണ് ഇത്. ജയത്തോടെ 24 പോയിന്റുള്ള ബൗണ്മൗത് 13 ആം സ്ഥാനത്താണ്‌. ആഴ്സണൽ 39 പോയിന്റുമായി ആറാം സ്ഥാനത്ത് തുടരും.

പരിക്കേ ഓസിലും ട്രാൻസ്ഫർ കാത്തിരിക്കുന്ന സാഞ്ചസും ഇല്ലാതെയാണ് ആഴ്സണൽ ഇന്ന് ഇറങ്ങിയത്. ലകസെറ്റിനൊപ്പം ഇവോബിയും വെൽബെക്കുമാണ് ആക്രമണത്തിൽ ഇറങ്ങിയത്. ആദ്യ പകുതിയിൽ ആഴ്സണൽ മുന്നിട്ട് നിന്നെങ്കിലും അവർക്ക് ഗോൾ കണ്ടെത്താനായില്ല. പക്ഷെ രണ്ടാണ് പകുതി 7 മിനുറ്റ് പിന്നിട്ടപ്പോൾ ആഴ്സണൽ ലീഡ് നേടി. ഇവോബിയുടെ പാസ്സിൽ ബെല്ലറിനാണ് ഗോൾ നേടിയത്. പക്ഷെ ഗോൾ വഴങ്ങിയതോടെ ബൗണ്മൗത് ആക്രമണം ഉണർന്നപ്പോൾ ആഴ്സണലിന് 70 ആം മിനുട്ടിൽ ലീഡ് നഷ്ട്ടമായി. കാലം വിൽസനാണ് ഗോൾ നേടിയത്. 74 ആം മിനുട്ടിൽ ഹോം സൈഡ് ആഴ്സണലിനെ ഞെട്ടിച്ച ലീഡ് നേടി. ഇത്തവണ കാലം വിൽസന്റെ പാസ്സിൽ ജോർദാൻ ഐബാണ് ഗോൾ നേടിയത്. പിന്നീട് ആഴ്സണൽ സമനിലക്കായി തുടർച്ചയായി ആക്രമിച്ചെങ്കിലും ബൗണ്മൗത് പ്രതിരോധം മികച്ച രീതിയിൽ തന്നെ അവരെ തടഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial