പ്രീമിയർ ലീഗിൽ വീണ്ടും സിറ്റി വിജയ വഴിയിൽ തിരിച്ചെത്തി. സെർജിയോ അഗ്യൂറോ നേടിയ ഹാട്രിക്കിന്റെ പിൻബലത്തിൽ 3-1 നാണ് പെപ്പിന്റെ ടീം ന്യൂ കാസിലിനെ മറികടന്നത്. ലിവേർപൂളിനോട് തോൽവി വഴങ്ങിയ ശേഷം ആദ്യ ലീഗ് മത്സരത്തിന് ഇറങ്ങിയ സിറ്റി ഇതോടെ ലീഗിൽ മാഞ്ചസ്റ്റർ യൂണൈറ്റഡുമായുള്ള പോയിന്റ് വിത്യാസം 12 ആയി നിലനിർത്തി. നിലവിൽ അവർക്ക് 65 പോയിന്റാണ് ഉള്ളത്.
- 34 ആം മിനുട്ടിൽ ഹെഡറിലൂടെ അഗ്യൂറോ നേടിയ ഗോളിൽ ആദ്യ പകുതിയിൽ 1 ഗോളിന് മുന്നിലെത്തിയ സിറ്റി രണ്ടാം പകുതിയിൽ 63 ആം മിനുട്ടിൽ ലീഡ് രണ്ടാക്കി. ഇത്തവണ സ്റ്റർലിങ്ങിനെ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി അഗ്യൂറോ ഗോളാകുകയായിരുന്നു. പക്ഷെ മികച്ചൊരു കൗണ്ടർ അറ്റാക്കിലൂടെ ന്യൂ കാസിൽ ഒരു ഗോൾ മടക്കി. ജേക്കബ് മർഫിയാണ് ഗോൾ നേടിയത്. പക്ഷെ 83 ആം മിനുട്ടിൽ സാനെയുടെ പാസ്സ് ഗോളാക്കി അഗ്യൂറോ ഹാട്രിക് തികച്ചു സിറ്റിയുടെ ജയം ഉറപ്പിക്കുകയായിരുന്നു. ഇന്നത്തെ തോൽവിക്ക് ശേഷം 23 പോയിന്റുള്ള ന്യൂ കാസിൽ 15 ആം സ്ഥാനത്താണ്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial