അമേരിക്കയിൽ നടക്കുന്ന വിപുലീകരിച്ച ഫിഫ ക്ലബ് ലോകകപ്പിൽ പങ്കെടുക്കുന്ന മാഞ്ചസ്റ്റർ സിറ്റി, ചെൽസി ടീമുകളെ സഹായിക്കാൻ ആയി പ്രീമിയർ ലീഗിൽ ഇത്തവണ ട്രാൻസ്ഫർ വിൻഡോയിൽ ചില മാറ്റങ്ങൾ നടക്കും. ഇരു ടീമുകൾക്കും താരങ്ങളെ രജിസ്റ്റർ ചെയ്യാൻ സഹായിക്കുന്നതിന് ജൂൺ 1 മുതൽ 10 വരെ പ്രീമിയർ ലീഗ് പ്രത്യേക ട്രാൻസ്ഫർ വിൻഡോ അവതരിപ്പിക്കും. ജൂൺ 14 മുതൽ ആരംഭിക്കുന്ന ടൂർണമെന്റിൽ പങ്കെടുക്കുന്ന ടീമുകളുള്ള ലീഗുകൾക്ക് ഈ വിൻഡോയിൽ താരങ്ങളെ രജിസ്റ്റർ ചെയ്യാം

ചെൽസിയും സിറ്റിയും യഥാക്രമം 2021 ലും 2023 ലും ചാമ്പ്യൻസ് ലീഗ് ജേതാക്കളായാണ് യോഗ്യത നേടിയത്. ജൂൺ 11 മുതൽ 15 വരെ ട്രാൻസ്ഫർ വിൻഡോ അടച്ചതിനുശേഷം, പ്രധാന പ്രീമിയർ ലീഗ് ട്രാൻസ്ഫർ വിൻഡോ ജൂൺ 16 ന് വീണ്ടും തുറന്ന് സെപ്റ്റംബർ 1 വരെ പ്രവർത്തിക്കും.