പ്രഫുൽ പട്ടേൽ ഒരു വർഷം കൂടെ ഐ എഫ് എഫ് തലപ്പത്ത് തുടർന്നേക്കും

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കൊറോണ കാരണം ഫുട്ബോൾ ലോക മുഴുവൻ പ്രതിസന്ധിയായ സാഹചര്യത്തിൽ ഫുട്ബോൾ ലോകത്തെ പല കാര്യങ്ങളും പ്രതിസന്ധിയിൽ ആയ സാഹചര്യത്തിൽ എ ഐ എഫ് എഫിന്റെ പ്രവർത്തനത്തിലും മാറ്റമുണ്ടാകും. എ ഐ എഫ് എഫ് പ്രസിഡന്റായ പ്രഫുൽ പട്ടേൽ ഈ വർഷം അവസാനത്തോടെ സ്ഥാനം ഒഴിയേണ്ടതായിരുന്നു. എന്നാൽ പുതിയ സാഹചര്യത്തിൽ പ്രഫുൽ പട്ടേൽ ഒരു വർഷം കൂടെ എ ഐ എഫ് എഫ് തലപ്പത്തു തന്നെ തുടർന്നേക്കും.

ഈ വർഷം നടക്കേണ്ടിയിരുന്ന അണ്ടർ 17 ലോകകപ്പ് മാറ്റിവെക്കേണ്ടി വന്നതാണ് പ്രഫുൾ പട്ടേലിന്റെ തീരുമാനവും മാറാനുള്ള കാരണം. അടുത്ത വർഷം അണ്ടർ 17 ലോകകപ്പ് നടത്തിയ ശേഷം സ്ഥാനം ഒഴിയാനാണ് ഇപ്പോൾ അദ്ദേഹം ആലോചിക്കുന്നത്. 2012 മുതൽ എ ഐ എഫ് എഫ് തലപ്പത്തുള്ള ആളാണ് പ്രഫുൽ പട്ടേൽ.