ഇന്ത്യൻ U17 കോച്ചായിരുന്ന അലക്സ് ആംബ്രോസിനെതിരെ പോക്സോ കേസ്

ഇന്ത്യൻ അണ്ടർ 17 പരിശീലകനായിരുന്ന അലക്സ് ആംബ്രോസസിനെതിരെ പോസ്കോ കേസ് എടുത്തു. ദ്വാരക പോലീസ് ആംബ്രോസിന് മേൽ പോക്സോ കേസ് ചുമത്തിയതായി വ്യക്തമാക്കി. ഇപ്പോൾ അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.

ഇന്ത്യൻ അണ്ടർ 17 ടീമിന്റെ കോച്ചായിരുന്ന അലക്സ് ആംബ്രോസ് ഇന്ത്യൻ ടീമിലെ യുവതാരങ്ങൾക്ക് എതിരെ Sexual Misconduct നടത്തി എന്നതിനാണ് കേസ് എടുത്തത്. അദ്ദേഹത്തെ ജൂണിൽ ഈ കാരണം കൊണ്ട് പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കിയിരുന്നു.

ചെറിയ കുട്ടികളായ ഫുട്ബോൾ താരങ്ങളെ ലൈംഗികമായി ചൂഷണം ചെയ്യാ‌ൻ ശ്രമിച്ച ആംബ്രോസ് കടുത്ത നിയമനടപടികൾ എന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.. ഉടൻ പോലീസ് ഈ കേസ് ഏറ്റെടുക്കുകയും അദ്ദേഹത്തിനെതിരെ നടപടി എടുക്കുകയും ചെയ്യും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്‌.