ഗോളി ഒന്നും അറിഞ്ഞില്ല!! പോർച്ചുഗൽ അവസാന നിമിഷം നാണംകെട്ടേനെ!

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

പോർച്ചുഗലും ഘാനയും തമ്മിലുള്ള ഇന്നത്തെ മത്സരത്തിൽ പോർച്ചുഗൽ 3-2ന് വിജയിച്ചിരുന്നു. എന്നാൽ അവസാന നിമിഷം പോർച്ചുഗൽ ഗോളി ഡിയോഗോ കോസ്റ്റയുടെ ഒരു പിഴവ് കളിയുടെ വിധി തന്നെ മാറ്റിയേനെ. മത്സരത്തിന്റെ 99ആം മിനുട്ടിൽ ആയിരുന്നു കോസ്റ്റ ഒരു നിമിഷം കളി മറന്നു പോയത്. മത്സരം 3-2 എന്ന സ്കോറിൽ നിൽക്കുകയായിരുന്നു. സമനില നേടാൻ ഘാന ആഞ്ഞു ശ്രമിക്കുന്ന സമയം.

Picsart 22 11 25 00 22 04 271

ഒരു അറ്റാക്ക് അവസാനിച്ച നിമിഷം പന്ത് കൈക്കലാക്കിയ കോസ്റ്റ ബോൾ പോർച്ചുഗൽ താരങ്ങൾക്ക് കൊടുക്കാൻ ആയി നോക്കുക ആയിരുന്നു‌.എന്നാൽ തന്റെ പിറകിൽ ഇനാകി വില്യംസ് നിൽക്കുന്നുണ്ടായിരുന്നു എന്ന് കോസ്റ്റ അറിഞ്ഞില്ല. ഡിയോഗോ കോസ്റ്റ പന്ത് നിലത്ത് ഇട്ട് പാസ് ചെയ്യാൻ ശ്രമിക്കുന്നതിനിടയിൽ ഇനാകി വില്യംസ് പിറകിൽ നിന്ന് വന്ന് കോസ്റ്റയുടെ കാലിൽ നിന്ന് പന്ത് എടുത്തു. പക്ഷെ ഗോളടിക്കാൻ ശ്രമിക്കുന്നതിനിടയിൽ ഇനാകി വില്യംസ് സ്ലിപ്പ് ആയത് പോർച്ചുഗലിന് ആശ്വാസം ആയി.

അല്ലായെങ്കിൽ ഒരു വലിയ നാണക്കേടായി ഈ ഗോൾ മാറിയേനെ.