പോർച്ചുഗീസ് ലീഗ് കിരീടം ബെൻഫികയ്ക്ക് സ്വന്തം. ഇന്ന് നടന്ന ലീഗിലെ അവസാന മത്സരം വിജയിച്ചാണ് ബെൻഫിക കിരീടം ഉറപ്പിച്ചത്. ഇന്ന് സാന്റ് ക്ലാരയെ 4-1 എന്ന സ്കോറിനാണ് ബെൻഫിക പരാജയപ്പെടുത്തിയത്. രണ്ടാമത് ഉണ്ടായിരുന്ന പോർട്ടോയെക്കാൾ വെറും രണ്ട് പോയന്റിന്റെ വ്യത്യാസത്തിലാണ് ബെൻഫികയുടെ കിരീട നേട്ടം. ബ്രൂണോ ലാഗെ എന്ന പരിശീലകന്റെ വിജയം കൂടിയാണിത്.
ജനുവരിയിൽ ബ്രൂണോ ചുമതലയേൽക്കുമ്പോൾ നാലാം സ്ഥാനത്തായിരുന്നു ബെൻഫിക ഉണ്ടായിരുന്നത്. അതും പോർട്ടോയേക്കാൾ ഏഴു പോയന്റ് പിറകിൽ അവിടെ നിന്നാണ് കിരീടത്തിലേക്ക് ബെൻഫിക എത്തിയത്. അവസാന 19 മത്സരങ്ങളിൽ 18 മത്സരങ്ങളും വിജയിച്ചായിരുന്നു കിരീടം സ്വന്തമാക്കിയത്. ലീഗിൽ 34 മത്സരങ്ങളിൽ നിന്ന് 87 പോയന്റാണ് ബെൻഫിക നേടിയത്.
ബെൻഫികയുടെ 37ആം ലീഗ് കിരീടമാണ്. 29 കിരീടമുള്ള പോർട്ടോ ആണ് പോർചുഗലിൽ ബെൻഫികയ്ക്ക് പിറകിൽ.