പോളിഷ് ഫുട്ബോൾ ലീഗ് മെയിൽ തിരികെയെത്തും. കൊറോണ ബാധയെ കൊണ്ട് നിർത്തിവെച്ച ലീഗ് മെയ് 29 നു പുനരാരംഭിക്കുകയും ജൂലൈ 19നു അവസാനിക്കുകയും ചെയ്യുന്ന പോലെയാണ് ഷെഡ്യൂൾ ചെയ്യുക. കാണികൾ ഇല്ലാതെ അടച്ചിട്ട സ്റ്റേഡിയത്തിലാകും മത്സരങ്ങൾ നടക്കുക. യൂറോപ്പിൽ ഫുട്ബോൾ പുനരാരംഭിക്കുന്ന ചുരുക്കം രാജ്യങ്ങളിൽ ഒന്നാണ് പോളണ്ട്.
ജർമ്മനിയും ആസ്ട്രിയയും മെയിൽ തന്നെ പുനരാരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. ടീമുകൾ പരിശീലനം പുനരാരംഭിച്ചു കഴിഞ്ഞു. പോളണ്ടിൽ 11000 തിൽ അധികം കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മരണ സംഖ്യ 499 ആണ്. കൊറോണയിൽ നിന്ന് മോചിതരാകുന്ന ജനതയുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കും ഫുട്ബോൾ തിരികെയെത്തുമ്പോൾ എന്നാണ് പോളണ്ട് ഫുട്ബോൾ അസോസിയേഷന്റെ നിലപാട്.