ഉത്തേജക മരുന്ന് ഉപയോഗിച്ചതിന് പോൾ പോഗ്ബയ്ക്ക് ഉണ്ടായിരുന്ന വിലക്ക് കുറച്ചു. നാല് വർഷത്തെ വിലക്ക് കോർട് ഓഫ് ആർബിട്രേഷൻ ഫോർ സ്‌പോർട്ടിൽ (സിഎഎസ്) നൽകിയ അപ്പീൽ വിജയിച്ചതിനെ തുടർന്ന് 18 മാസമായി കുറച്ചു. 2023 ഓഗസ്റ്റിൽ ടെസ്റ്റോസ്റ്റിറോൺ മെറ്റബോളിറ്റുകൾക്ക് പോസിറ്റീവ് പരീക്ഷിച്ച ഫ്രഞ്ച് മിഡ്‌ഫീൽഡറെ 2027 ഓഗസ്റ്റ് വരെ സസ്പെൻഡ് ചെയ്തിരുന്നു.
CAS വിധി പ്രകാരം പോഗ്ബയ്ക്ക് 2025 മാർച്ചിൽ യുവൻ്റസിനായി വീണ്ടും കളിക്കാൻ കഴിയും.
സമീപ വർഷങ്ങളിൽ തുടർച്ചയായി പരിക്കിന്റെ വെല്ലുവിളികൾ നേരിട്ട പോഗ്ബയ്ക്ക് പരിക്ക് മാറി വരികെ ആയിരുന്നു വിലക്ക് ലഭിച്ചത്. എത്രയും പെട്ടെന്ന് കരിയർ നേരെയാക്കാൻ ആകും പോഗ്ബ ശ്രമിക്കുക.