മാഞ്ചസ്റ്റർ സിറ്റിയുടെ അടുത്ത ക്യാപ്റ്റനെ താരങ്ങൾ തീരുമാനിക്കും

Photo:Twitter/@ManCity
- Advertisement -

വിൻസന്റ് കൊമ്പനി ക്ലബ് വിട്ടതോടെ ക്യാപ്റ്റൻ ഇല്ലാതെ ഇരിക്കുകയാണ് മാഞ്ചസ്റ്റർ സിറ്റി. ഇന്നലെ വെസ്റ്റ് ഹാമിനെതിരെ നടന്ന പ്രീസീസൺ മത്സരത്തിൽ ഡേവിഡ് സിൽവ ആയിരുന്നു മാഞ്ചസ്റ്റർ സിറ്റിയെ നയിച്ചത്. എന്നാൽ സ്ഥിര ക്യാപ്റ്റൻ ആരാകും എന്ന് തീരുമാനിച്ചിട്ടില്ല എന്ന് പരിശീലകൻ പെപ് ഗ്വാർഡിയോള പറഞ്ഞു. ടീം തിരികെ ഇംഗ്ലണ്ടിൽ എത്തിയ ശേഷം മാത്രമേ ഇതു തീരുമാനിക്കു എന്ന് അദ്ദേഹം പറഞ്ഞു.

മാഞ്ചസ്റ്റർ സിറ്റിയിൽ ഇത്തവണ ക്യാപ്റ്റനെ തിരഞ്ഞെടുക്കേണ്ടത് താരങ്ങളാണ്. അവർക്ക് അതിനുള്ള സ്വാതന്ത്ര്യം കൊടുത്തിരിക്കുകയാണെന്നും പെപ് പറഞ്ഞു‌. അതേ സമയം ക്യാപ്റ്റനാകാൻ താൻ ഒരുക്കമാണെന്ന് ബെൽജിയൻ താരം ഡി ബ്രുയിൻ പറഞ്ഞു. ക്യാപ്റ്റൻ സ്ഥാനം തരികയാണെങ്കിൽ സന്തോഷത്തോടെ അത് നിർവഹിക്കും എന്നും ഡൊ ബ്രുയിൻ പറഞ്ഞു. എന്നാൽ എല്ലാം പ്രീസീസൺ കഴിഞ്ഞ് മാത്രമേ തീരുമാനമാകു എന്ന് ഡി ബ്രുയിൻ കൂട്ടിച്ചേർത്തു ‌.

Advertisement