സീസണിൻ്റെ അവസാനത്തിൽ 9-10 മില്യൺ യൂറോയ്ക്ക് വാങ്ങാനുള്ള ഓപ്‌ഷനോടുകൂടിയ ലോൺ ഡീലിൽ ബോൺമൗത്തിൽ നിന്ന് ഡാനിഷ് മിഡ്‌ഫീൽഡർ ഫിലിപ്പ് ബില്ലിംഗിനെ നാപ്പോളി സ്വന്തമാക്കി. ഇറ്റാലിയൻ ക്ലബ് തുടക്കത്തിൽ ചെൽസിയുടെ സിസേർ കാസഡെയെ ലക്ഷ്യമിട്ടിരുന്നുവെങ്കിലും യുവ ഇറ്റാലിയൻ താരത്തിന് ഉയർന്ന ട്രാൻസ്ഫർ ഫീസും ശമ്പള ആവശ്യങ്ങളും കാരണം ബില്ലിംഗിലേക്ക് മാറാൻ ക്ലബ് തീരുമാനിച്ചു.
ഈ സീസണിൽ 10 പ്രീമിയർ ലീഗ് മത്സരങ്ങൾ കളിച്ചിട്ടുള്ള ബില്ലിംഗ്, മിഡ്ഫീൽഡിൽ വൈദഗ്ധ്യം വാഗ്ദാനം ചെയ്യുന്നു. 28കാരനായ ബില്ലിങ് ബോണ്മതിനായി 183 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.