റയൽ മാഡ്രിഡിന്റെ പ്രസിഡന്റായി ഒരിക്കൽ കൂടെ ഫ്ലൊറെന്റിനോ പെരെസിനെ തിരഞ്ഞെടുത്തു. ആറാം തവണയാണ് പെരസ് റയലിന്റെ പ്രസിഡന്റാകുന്നത്. ഇത്തവണ പെരെസിന് എതിരാളികൾ ഉണ്ടായിരുന്നില്ല. ഇതിനു മുമ്പ് 2017ലും 2013ലും എതിരാളികൾ ഇല്ലാതെ തന്നെയാണ് പെരസിനെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടിരുന്നത്. 73കാരനായ പെരസ് 2000 മുതൽ 2006വരെയും റയൽ മാഡ്രിഡ് പ്രസിഡന്റായി ഉണ്ടായിരുന്നു. പുതുതായി തിരഞ്ഞെടുക്കപ്പെട്ടതോടെ 2025വരെ പെരസ് റയലിൽ തുടരും എന്ന് ഉറപ്പായി.