ബാഴ്സലോണ തന്നോട് കാണിച്ചത് അനീതിയാണെന്ന് ആവർത്തിച്ച് മുൻ ബാഴ്സലോണ താരം കാർലെസ് പെരെസ്. കഴിഞ്ഞ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ കാർലെസ് പെരെസ് ക്ലബ് വിടാൻ നിർബന്ധിതനാവുകയും ഇറ്റാലിയൻ ക്ലബായ റോമയിലേക്ക് കൂടു മാറുകയും ചെയ്തിരുന്നു. എന്നാൽ താൻ ബാഴ്സലോണയിൽ തുടരേണ്ട ആളാണെന്നും ഇങ്ങണെ ഒരു പുറത്താക്കൽ അർഹിച്ചില്ല എന്നും പെരെസ് പറയുന്നു.
അക്കാദമി കാലം മുതൽ തനിക്ക് ബാഴ്സലോണ വിടാൻ ഒരുപാട് ഓഫറുകൾ വന്നിരുന്നു. ഒന്നും താൻ സ്വീകരിച്ചില്ല. ബാഴ്സലോണ മാത്രമായിരുന്നു തന്റെ മനസിൽ. അവസാനം സീനിയർ ടീമിൽ എത്തിയപ്പോൾ തന്റെ കഴിവ് തെളിയിക്കാൻ തനിക്കായി. അതിനു ശേഷം അവർ എനിക്ക് ഫസ്റ്റ് ടീമിലേക്ക് സ്ഥാനക്കയറ്റവും തന്നു. അതിനു ശേഷം എന്ത് കാരണത്തിനാണ് തന്നെ വിറ്റത് എന്നറിയില്ല പെരെസ് പറഞ്ഞു. താൻ ഇപ്പോൾ റോമയിലാണന്നും ഇവിടെ കഴിവ് തെളിയിക്കും എന്നും പെരെസ് പറഞ്ഞു.