പോർച്ചുഗീസ് ഫുട്‌ബോൾ ഇതിഹാസം പെപ്പെ തൻ്റെ 41-ാം വയസ്സിൽ പ്രൊഫഷണൽ ഫുട്‌ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. രണ്ട് പതിറ്റാണ്ടിലധികം നീണ്ടുനിന്ന ശ്രദ്ധേയമായ കരിയറിനാണ് ഇതിലൂടെ അവസാനമായത്.
കെപ്ലർ ലാവെറൻ ഡി ലിമ ഫെറേറ എന്ന പെപ്പെ, 2007-ൽ റയൽ മാഡ്രിഡിലേക്ക് എത്തിയതോടെയാണ് ലോക ശ്രദ്ധ നേടുന്നത്. റയൽ മാഡ്രിഡിൽ ഉണ്ടായിരുന്ന സമയത്ത്, പെപ്പെ നിരവധി ലാ ലിഗ കിരീടങ്ങൾ, കോപ്പ ഡെൽ റേ ട്രോഫികൾ, കൂടാതെ മൂന്ന് യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ എന്നിവ നേടിയിട്ടുണ്ട്.
തൻ്റെ ക്ലബ് കരിയറിനപ്പുറം പോർച്ചുഗീസ് ദേശീയ ടീമിൻ്റെയും ഒരു സുപ്രധാന ഘടകമായിരുന്നു പെപ്പെ, യൂറോ 2016-ലെ അവരുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു. റയൽ മാഡ്രിഡിലെ തൻ്റെ വിജയകരമായ കരിയറിനു ശേഷം പെപ്പെ ൽ തുർക്കിയിലു ബെസിക്റ്റാസിനൊപ്പം പോർച്ചുഗലിൽ പോർട്ടോക്ക് ഒപ്പം കരിയർ തുടർന്നു. 2024 യൂറോ കപ്പിലാണ് അദ്ദേഹം അവസാനമായി അന്താരാഷ്ട്ര ജേഴ്സി അണിഞ്ഞത്..
മൊത്തത്തിൽ, പെപ്പെ തൻ്റെ കരിയറിൽ 878 ഗെയിമുകൾ കളിച്ചു, ആകെ 34 ട്രോഫികൾ നേടി.