മാഞ്ചസ്റ്റർ സിറ്റി അവരുടെ ഏറ്റവും മോശം റണ്ണുകളിൽ ഒന്നിലൂടെയാണ് കടന്നു പോകുന്നത്, അവസാന ആറ് മത്സരങ്ങളിൽ അഞ്ചിലും തോറ്റത് തനിക്ക് മേലുള്ള സമ്മർദ്ദം ഉയർത്തുന്നുണ്ട് എന്ന് പെപ് ഗ്വാർഡിയോള സമ്മതിച്ചു.
“പരാതിയില്ല, കുറ്റപ്പെടുത്തുന്നില്ല, ആരെയും വിരൽ ചൂണ്ടുന്നില്ല. എന്റെ ഉത്തരവാദിത്തത്തിൽ നിന്ന് ഞാൻ ഓടുന്നില്ല. നിങ്ങൾ വിജയിക്കുന്നില്ല എങ്കിൽ, നിങ്ങൾ കുഴപ്പത്തിലാണ്. അതെനിക്കറിയാം. ഞാൻ ഈ ക്ലബ്ബിന് പോസിറ്റീവ് അല്ലെന്ന് എനിക്ക് തോന്നുന്ന നിമിഷം, മറ്റൊരാൾ ഇവിടെ വരും. എന്നാൽ ടീമിനെ പുനർനിർമ്മിക്കാനുള്ള അവസരം ഞാൻ ആഗ്രഹിക്കുന്നു.” പെപ് പറഞ്ഞു.
“ഞങ്ങളുടെ സാഹചര്യത്തിൽ, വലിയ ലക്ഷ്യങ്ങളെക്കുറിച്ച് ചിന്തിക്കുന്നത് യാഥാർത്ഥ്യമല്ല. ഒരു ഗെയിമിനെക്കുറിച്ച് ചിന്തിക്കുകയും അതിനായി പ്ലാൻ ചെയ്യുകയും ചെയ്യുക.” പെപ് പറഞ്ഞു.
നാളെ മാഞ്ചസ്റ്റർ സിറ്റി ലിവർപൂളിനെ ആണ് നേരിടുക. നാളെ കൂടെ വിജയിച്ചില്ല എങ്കിൽ മാഞ്ചസ്റ്റർ സിറ്റി വിജയിമില്ലാത്ത 7 മത്സരങ്ങൾ എന്ന നാണക്കേടിലേക്ക് പോകും.