മാഞ്ചസ്റ്റർ സിറ്റിയിലെ തൻ്റെ കാലാവധിക്കുശേഷം മറ്റൊരു ക്ലബിനെയും പരിശീലിപ്പിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് പെപ് ഗാർഡിയോള വെളിപ്പെടുത്തി, ഒരു പുതിയ പ്രോജക്റ്റ് ആരംഭിക്കാനുള്ള ഊർജ്ജം തനിക്കില്ല എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. യുവൻ്റസിനെതിരായ സിറ്റിയുടെ ചാമ്പ്യൻസ് ലീഗ് പോരാട്ടത്തിന് മുന്നോടിയായി സംസാരിക്കുക ആയിരുന്നു ഗ്വാർഡിയോള. ഭാവിയിൽ ഒരു ദേശീയ ടീമിനെ പരിശീലിപ്പിക്കുന്നത് പരിഗണിക്കുന്നു എന്നും എന്നാൽ, മറ്റൊരു ക്ലബ് റോൾ ഏറ്റെടുക്കുക ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
2027 വരെ രണ്ട് വർഷത്തെ കരാർ നീട്ടിയ മാഞ്ചസ്റ്റർ സിറ്റി മാനേജർ, ക്ലബ് മാനേജ്‌മെൻ്റിൻ്റെ ദൈനംദിന കാര്യങ്ങൾ തന്നെ ക്ഷീണതനാക്കുന്നു എന്ന് പറഞ്ഞു.
“ഞാൻ മറ്റൊരു ടീമിനെ നിയന്ത്രിക്കാൻ പോകുന്നില്ല,” ഗാർഡിയോള പറഞ്ഞു. “എനിക്ക് മറ്റെവിടെയെങ്കിലും വീണ്ടും ആരംഭിക്കാനുള്ള ഊർജ്ജം ഉണ്ടാകില്ല. ഒരുപക്ഷേ ഒരു ദേശീയ ടീമിനെ പരിശീലിപ്പിക്കാം, പക്ഷേ അത് വ്യത്യസ്തമാണ്. ഞാൻ ഒന്ന് നിർത്തിയ ശേഷം, ചിന്തിക്കണം, ഞങ്ങൾ എന്താണ് നന്നായി ചെയ്തുവെന്നും എവിടെയൊക്കെ മെച്ചപ്പെടാമെന്നും കാണണം. ചിലപ്പോൾ, നിങ്ങൾക്ക് സമയം വേണം.” പെപ് പറഞ്ഞു.
ഈ സീസണിൽ മാഞ്ചസ്റ്റർ സിറ്റിയുടെ മോശം ഫോമിനെ തുടർന്ന് ഗാർഡിയോളയുടെ ഭാവിയെക്കുറിച്ചുള്ള ഊഹാപോഹങ്ങൾക്കിടയിലാണ് ഗാർഡിയോളയുടെ പ്രസ്താവന.