പെലിസ്ട്രിയെ മാഞ്ചസ്റ്റർ യുണൈറ്റഡ് അടുത്ത സീസണിൽ ലോണിൽ അയക്കും

Newsroom

അടുത്ത സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് യുവതാരം ഫാകുണ്ടോ പെലിസ്ട്രിയെ ലോണിൽ വിടാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്. 2020 ഒക്ടോബറിൽ പെനറോളിൽ നിന്ന് റെഡ് ഡെവിൾസിൽ ചേർന്ന യുവ വിംഗർക്ക് കൂടുതൽ അവസരം നൽകാൻ ആണ് യുണൈറ്റഡ് താരത്തെ ലോണിൽ അയക്കാൻ നോക്കുന്നത്. കഴിഞ്ഞ സീസണിൽ പെലിസ്ട്രി ലോണിൽ പോയിരുന്നു‌. ഈ സീസൺ തുടക്കത്തിൽ താരത്തെ ലോണിൽ അയക്കാൻ യുണൈറ്റഡ് ആലോചിച്ചിരുന്നു. പക്ഷെ പരിക്ക് കാരണം താരത്തെ ലോണിൽ അയക്കാൻ യുണൈറ്റഡിന് പറ്റിയില്ല.

പെലിസ്ട്രി 23 03 14 13 01 59 263

യുണൈറ്റഡിന്റെ അവസാന മത്സരങ്ങളിൽ സബ്ബായി പെലിസ്ട്രി ഇറങ്ങിയിരുന്നു. ആ മത്സരങ്ങളിൽ നല്ല പ്രകടനം നടത്താനും ഉറുഗ്വേ താരത്തിനായി. ട്രാൻസ്ഫർ വിദഗ്ധനായ ഫാബ്രിസിയോ റൊമാനോയുടെ അഭിപ്രായത്തിൽ, മാഞ്ചസ്റ്റർ യുണൈറ്റഡ് പെല്ലിസ്‌ട്രിക്ക് ലോണിൽ അയക്കും മുമ്പ് ഒരു പുതിയ കരാറും നൽകും.

സ്‌പെയിനിലെയും ഇറ്റലിയിലെയും നിരവധി ക്ലബ്ബുകൾ അദ്ദേഹത്തെ സൈൻ ചെയ്യാൻ താൽപ്പര്യപ്പെടുന്നതായി റിപ്പോർട്ടുകൾ ഉണ്ട്. പക്ഷെ പ്രീമിയർ ലീഗിലേക്ക് തന്നെ താരത്തെ അയക്കാൻ ആകും യുണൈറ്റഡ് ശ്രമിക്കുക.