ബെഞ്ചമിൻ പവാർഡ് ബയേണിൽ പുതിയ കരാർ ഒപ്പുവെക്കില്ല

Newsroom

ബെഞ്ചമിൻ പവാർഡ് ബയേൺ മ്യൂണിക്ക് വിടും എന്ന് ഉറപ്പാകുന്നു. അടുത്ത സീസണിന്റെ അവസാനത്തോടെ കരാർ അവസാനിക്കുന്ന പവാർഡ് പുതിയ കരാർ ക്ലബിൽ ഒപ്പുവെക്കില്ല. ഈ സമ്മറിൽ തന്നെ ക്ലബ് വിടാൻ ആണ് ബെഞ്ചമിൻ ആഗ്രഹിക്കുന്നത്. അദ്ദേഹത്തിന്റെ ഏജന്റായ ജോസഫ് അടുത്തിടെ ജർമ്മൻ ചാമ്പ്യൻമാരുടെ സ്‌പോർട്ടിംഗ് ഡയറക്ടർ ഹസൻ സാലിഹാമിദ്‌സിക്കുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ക്ലബ് വിടാൻ താല്പര്യപ്പെടുന്നതായാണ് ഏജന്റ് ക്ലബിനെ അറിയിച്ചു.

Picsart 23 05 30 19 38 57 794

കഴിഞ്ഞ വാരാന്ത്യത്തിൽ തുടർച്ചയായി നാലാം ബുണ്ടസ്‌ലിഗ കിരീടം നേടിയ ബെഞ്ചമിന് പവാർഡ്. 2018 ലോകകപ്പിനു ശേഷമായിരുന്നു ബയേണിൽ എത്തിയത്. തന്റെ പ്രിയപ്പെട്ട സെന്റർ ബാക്ക് പൊസിഷനിൽ തന്നെ കളിക്കുന്ന ഒരു ക്ലബ്ബിലേക്ക് പോകാൻ ആണ് താരം ആഗ്രഹിക്കുന്നത്. ബാഴ്‌സലോണയും ഇന്റർ മിലാനും ഉൾപ്പെടെയുള്ള ക്ലബുകൾ താരത്തിനായി രംഗത്തുണ്ട്.