2022 ലെ അർജൻ്റീനയുടെയും മെസ്സിയുടെയും ലോകകപ്പ് വിജയം ഫിഫ മുൻകൂട്ടി നിശ്ചയിച്ചതാണെന്ന് അവകാശപ്പെട്ട് മുൻ ഫ്രാൻസ് ഇൻ്റർനാഷണൽ പാട്രിസ് എവ്ര. ഖത്തർ ടൂർണമെൻ്റിനെക്കുറിച്ച് സംസാരിക്കുക ആയിരുന്നു എവ്ര.

അർജൻ്റീനയുടെ ലോകകപ്പ് വിജയം ആസൂത്രിതമാണെന്ന് എവ്ര അവകാശപ്പെട്ടു. “2022-ൽ അവർ മെസ്സിക്ക് ലോകകപ്പ് നൽകിയതാണെന്ന് നമുക്കെല്ലാവർക്കും അറിയാം. അതെല്ലാം എഴുതിവെച്ചതായുരുന്നു. ഫ്രഞ്ചുകാർ പോലും മെസ്സി വിജയിക്കണമെന്ന് ആഗ്രഹിച്ചിരുന്നു,” അദ്ദേഹം പറഞ്ഞു.
ഫൈനലിൽ ഫ്രാൻസിനെതിരെ അർജൻ്റീനയുടെ നാടകീയമായവിജയത്തെ പരാമർശിച്ച് അദ്ദേഹം പ്രസ്താവിച്ചു.