“ഫുട്ബോൾ താരങ്ങൾ അല്ല സാധാരണക്കാർ ആണ് ആദ്യ വാക്സിൻ അർഹിക്കുന്നത്”

Newsroom

എ ഐ എഫ് എഫ് പ്രസിഡന്റ് പ്രഫുൽ പട്ടേലിനെ തള്ളി ബെംഗളൂരു എഫ് സി താരം എറിക് പാർതാലു. രാജ്യത്തെ ഫുട്ബോൾ താരങ്ങൾക്ക് എല്ലാം പെട്ടെന്ന് തന്നെ വാക്സിൻ നൽകാൻ സംസ്ഥാന സർക്കാരുകളോട് പറയും എന്ന് പ്രഫുൽ പട്ടേലിന്റെ വാക്കുകളോട് ആണ് പാർതാലു ഇന്ന് ട്വിറ്ററിൽ പ്രതികരിച്ചത്‌. ഫുട്ബോൾ താരങ്ങൾക്ക് വാക്സിൻ എടുക്കാൻ അവസാനം അവസരം നൽകിയാൽ മതിയെന്നും വാക്സിൻ അർഹിക്കുന്ന ഒരുപാട് ജനങ്ങൾ ഇവിടെ ഉണ്ടെന്നും. അവർക്കാണ് അത്യാവശ്യമായി വാക്സിൻ നൽകേണ്ടത് എന്നും താരം പറഞ്ഞു.

ഫുട്ബോൾ ടൂർണമെന്റുകൾ പെട്ടെന്ന് തുടങ്ങാൻ വേണ്ടിയാണ് ഫുട്ബോൾ താരങ്ങൾക്ക് പെട്ടെന്ന് വാക്സിൻ നക്കാൻ പ്രഫുൽ പട്ടേൽ പറഞ്ഞത്‌. ഇന്ത്യയിൽ ദിവസവും മൂവായിരത്തിൽ അധികം ആൾക്കാരാണ് കൊറോണ കാരണം മരണപ്പെടുന്നത്. ഈ സാഹചര്യത്തിലാണ് പാർതാലുവിന്റെ പ്രതികരണം.