കളത്തിൽ കാണിക്കാൻ ആകില്ല എങ്കിൽ മത്സരത്തിന് മുമ്പ് വീമ്പ് പറയരുത് – ബ്രസീൽ താരങ്ങളോട് പരേദസ്

Newsroom

Picsart 25 03 26 11 48 41 000
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ന് അർജന്റീന ബ്രസീൽ പോരിൽ 4-1ന് വിജയിച്ചതിനു ശേഷം സംസാരിച്ച അർജന്റീന താരം ലിയാൻഡ്രോ പരേദസ്, മത്സരത്തിന് മുമ്പ് ബ്രസീലിയൻ കളിക്കാർ നടത്തിയ പ്രകോപനപരമായ പ്രസ്താവനകളെ അഭിസംബോധന ചെയ്തു സംസാരിച്ചു.

1000117283

“ഒന്ന് നിങ്ങൾ മത്സരത്തിന് മുമ്പ് വീമ്പ് പറയരുത്, പ്രത്യേകിച്ച് പിന്നീട് കളിക്കളത്തിൽ ആ വാക്കുകളെ പിന്തുണക്കുന്ന പ്രകടനം നൽകാൻ കഴിയാത്തപ്പോൾ,” പരേദസ് പറഞ്ഞു. “അദ്ദേഹം [റാഫിഞ്ഞ] അത് പറഞ്ഞയുടനെ ഞങ്ങൾ എല്ലാവരും ആ വാക്കുകൾ ഞങ്ങളുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലേക്ക് അയച്ചിരുന്നു” – പരേദസ് പറഞ്ഞു.

“ഞങ്ങൾ എപ്പോഴും കളിക്കളത്തിൽ സംസാരിക്കാറുണ്ട്,” അദ്ദേഹം കൂട്ടിച്ചേർത്തു. അർജന്റീനയുടെ ആധിപത്യ പ്രകടനവും അവരുടെ ലോകകപ്പ് യോഗ്യത ഉറപ്പാക്കി.