ഇറ്റലിയെ 1982ൽ ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച പൗളോ റോസി അന്തരിച്ചു. 64 വയസ്സായിരുന്നു. പൗളോ റോസിയുടെ ഭാര്യം ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് റോസി മരിച്ച വിവരം പുറത്തുവിട്ടത്. എന്നാൽ എന്താണ് മരണ കാരണമെന്ന് പുറത്തുവിട്ടിട്ടില്ല. 1982ൽ ഇറ്റലി ലോകകപ്പ് കിരീടം നേടിയപ്പോൾ ഗോൾഡൻ ബൂട്ട് പുരസ്കാരവും ഗോൾഡൻ ബോൾ പുരസ്കാരവും റോസിക്കായിരുന്നു. കൂടാതെ ആ വർഷത്തെ ബലോൺ ഡി ഓർ പുരസ്കാരവും നേടിയത് പൗളോ റോസി തന്നെയായിരുന്നു.
1982 ലോകകപ്പിൽ ബ്രസീലിനെതിരെ നേടിയ ഹാട്രിക്ക് ഫുട്ബോൾ ആരാധകരുടെ ഏറ്റവും പ്രിയപ്പെട്ട ഓർമകളിൽ ഒന്നാണ്. ലോകം കണ്ട ഏറ്റവും മികച്ച ഫോർവേഡുകളിൽ ഒരാളെയാണ് റോസി അറിയപ്പെടുന്നത്. ഇറ്റലിയിൽ യുവന്റസിനും എ.സി മിലാനും വേണ്ടി ബൂട്ട് കെട്ടിയിട്ടുള്ള താരമാണ് റോസി. രണ്ട് സെരി എ കിരീടവും യുവന്റസിന്റെ കൂടെ യൂറോപ്യൻ കിരീടവും പൗളോ റോസി നേടിയിട്ടുണ്ട്.