പനാമയെ അവരുടെ ചരിത്രത്തിലെ ആദ്യ ലോകകപ്പിൽ എത്തിച്ച പരിശീലകൻ ഹെർനാൻ ദാരിയോ ഗോമസ് പരിശീലക സ്ഥാനം ഒഴിഞ്ഞു. പനാമയിൽ തന്റെ ലക്ഷ്യവും ഉറപ്പും ആയിരുന്ന ലോകകപ്പ് യോഗ്യത എന്ന കാര്യം താൻ പൂർത്തിയാക്കിയെന്നും താൻ ചുമതല ഒഴിയുകയാണെന്നും ഗോമസ് മാധ്യമങ്ങളെ അറിയിച്ചു. പനാമ ശരിയായ പാതയിലാണെന്നും ഫുട്ബോൾ ലോകത്ത് സമീപ ഭാവിയിൽ തന്നെ പനാമ ഉയർന്ന നിലയിൽ എത്തുമെന്നും ഗോമസ് പറഞ്ഞു.
2014ൽ ആയിരുന്നു പനാമ പരിശീലകനായി ഗോമസ് നിയമിക്കപ്പെട്ടത്. 4 വർഷം കൊണ്ട് പനാമയ്ക്ക് അവരുടെ സ്വപ്നമായ ലോകകപ്പ് യോഗ്യത നേടിക്കൊടുക്കാൻ ഗോമസിനായി. ഇനി ഇക്കഡോറിന്റെ പരിശീലക സ്ഥാനത്തേക്ക് ഗോമസ് എത്തുമെന്നാണ് വിവരങ്ങൾ. മുമ്പ് ഇക്കഡോറിനെയും കൊളംബിയയേയും ലോകകപ്പിൽ പരിശീലിപ്പിച്ചിട്ടുണ്ട് ഇദ്ദേഹം.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
