എഫ്.എ കപ്പിൽ അവിശ്വസനീയ വിജയവുമായി നോൺ ലീഗ് ക്ലബ് ആയ മാക്ലസ്ഫീൽഡ്. എഫ്.എ കപ്പ് ജേതാക്കൾ ആയ ക്രിസ്റ്റൽ പാലസിനെ മൂന്നാം റൗണ്ടിൽ സ്വന്തം മൈതാനത്ത് 2-0 ആണ് അവർ അട്ടിമറിച്ചത്. പൂർണമായും പ്രൊഫഷണൽ അല്ലാത്ത ഫുട്‌ബോൾ ലീഗ് മാത്രം കളിക്കുന്ന തങ്ങളെക്കാൾ 5 ഡിവിഷനും 100 ൽ അധികം സ്ഥാനങ്ങളും പിറകിലുള്ള ടീമിന് എതിരെ മികച്ച ടീമിനെ ഇറക്കിയിട്ടും പ്രീമിയർ ലീഗ് ടീമിന് ജയിക്കാൻ ആയില്ല. മത്സരത്തിൽ ആദ്യ പകുതിയിൽ 43 മത്തെ മിനിറ്റിൽ പോൾ ഡോസനും രണ്ടാം പകുതിയിൽ 60 മത്തെ മിനിറ്റിൽ ഇസാക് ബക്ലി- റികറ്റ്സും ആണ് മാക്ലസ്ഫീൽഡിന്റെ ചരിത്ര ഗോളുകൾ നേടിയത്.

2009 നു ശേഷം ഇത് ആദ്യമായാണ് ഒരു നോൺ ലീഗ് ക്ലബ് എഫ്.എ കപ്പിൽ ഒരു പ്രീമിയർ ലീഗ് ക്ലബിന് എതിരെ ഗോൾ നേടുന്നത്. 90 മത്തെ മിനിറ്റിൽ യെറമി പിനോ ഫ്രീക്കിക്കിലൂടെ ഒരു ഗോൾ മടക്കിയെങ്കിലും നിലവിലെ എഫ്.എ കപ്പ് ജേതാക്കൾക്ക് ഞെട്ടിക്കുന്ന പരാജയം ഒഴിവാക്കാൻ ആയില്ല. അതേസമയം ഷെറസ്ബറി ടൗണിനെ 6-1 നു തകർത്തു പ്രീമിയർ ലീഗ് ക്ലബ് വോൾവ്സും, ജയത്തോടെ ചാമ്പ്യൻഷിപ്പ് ക്ലബ് ലെസ്റ്റർ സിറ്റിയും നാലാം റൗണ്ടിലേക്ക് മുന്നേറി. എഫ്.എ കപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും അട്ടിമറികളിൽ ഒന്നാണ് മാക്ലസ്ഫീൽഡ് ഇന്ന് കുറിച്ചത്. 1909 നു ശേഷം ഇത് ആദ്യമായാണ് എഫ്.എ കപ്പ് ജേതാക്കൾ നോൺ ലീഗ് ക്ലബിനോട് തോൽക്കുന്നത്.









