സ്പോർട്സ് ഡിജിറ്റേലിന്റെ റിപ്പോർട്ടുകൾ പ്രകാരം, ബെസിക്റ്റാസ് അവരുടെ പുതിയ മുഖ്യ പരിശീലകനായി ഒലെ ഗണ്ണാർ സോൾഷ്യറെ നിയമിക്കാനുള്ള ഒരുക്കത്തിലാണ്. മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജരുമായി തുർക്കി ക്ലബ് വിപുലമായ ചർച്ചകൾ നടത്തിവരികയാണെന്നും ചർച്ചകൾ അന്തിമ ഘട്ടത്തിലെത്തിയതായും റിപ്പോർട്ടുണ്ട്.
2021 ൽ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലക സ്ഥാനം ഉപേക്ഷിച്ചതിനു ശേഷം ഒലെ ഇതുവരെ വേറെ ജോലിയിൽ പ്രവേശിച്ചുരുന്നില്ല. അദ്ദേഹത്തിന്റെ പരിശീലക സ്ഥാനത്തേക്കുള്ള തിരിച്ചുവരവിനെ അടയാളപ്പെടുത്തുന്നതാകും ഈ നീക്കം. ഒന്നര വർഷത്തെ കരാറായിരിക്കും ഒലെ ബെസിക്റ്റാസിൽ ഒപ്പുവെക്കുക എന്നാണ് റിപ്പോർട്ട്.
ഒലെ യുണൈറ്റഡിൽ ആയിരിക്കെ ഒന്നിലധികം ടോപ്പ്-ഫോർ ഫിനിഷുകളിലേക്കും ഒരു യുവേഫ യൂറോപ്പ ലീഗ് ഫൈനലിലേക്കും ടീമിനെ നയിച്ചിരുന്നു.