ജീവിതത്തിൽ ഫുട്ബോൾ കളിച്ചിട്ടില്ലാത്തവർ ആണ് ഫിക്സ്ചർ ഇടുന്നത് എന്ന് ഒലെ

Newsroom

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഫിക്സ്ചർ ഇനി അങ്ങോട്ട് വളരെ കടുപ്പമാണ്‌. ഈ വരുന്ന ആഴ്ച അഞ്ചു ദിവസങ്ങൾക്ക് ഇടയിൽ മൂന്ന് മത്സരങ്ങൾ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് കളിക്കേണ്ടത്. ഇത്തരത്തിൽ ഫിക്സ്ചർ ഒരുക്കുന്നത് കേട്ടുകേൾവി പോലും ഇല്ലാത്ത സംഭവമാണ് എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ഒലെ ഗണ്ണാർ സോൾഷ്യാർ പറഞ്ഞു‌. ജീവിതത്തിൽ ഫുട്ബോൾ കളിച്ചിട്ടില്ലാത്തവരാണ് ഇത്തരത്തിൽ ഫിക്സ്ചർ എടുന്നത് എന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെ റോമയെ നേരിട്ട മാഞ്ചസ്റ്റർ യുണൈറ്റഡ് ഇനി ഒമ്പതാം തീയതി പ്രീമിയർ ലീഗിൽ ആസ്റ്റൺ വിലയെ നേരിണം. പിന്നാലെ പതിനൊന്നാം തീയതി ലെസ്റ്റർ സിറ്റിയെയും 13ആം തീയതി ലിവർപൂളിനെയും മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രീമിയർ ലീഗിൽ നേരിടണം‌. ചെറിയ സമയം കൊണ്ട് ഇത്രയും മത്സരങ്ങൾ കളിക്കേണ്ടി വരുന്നത് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ രണ്ടാം സ്ഥാനം തന്നെ ഭീഷണിയിലാക്കും.