ഒഡീഷ എഫ്‌സിൽ ചേർന്ന രാഹുൽ കെ പി ഈ നീക്കത്തിൽ താൻ സന്തോഷവാനാണ് എന്ന് അറിയിച്ചു. “ഈ പുതിയ വെല്ലുവിളിക്ക് താൻ തയ്യാറാണ്. എന്നോട് താൽപ്പര്യം കാണിച്ച ഒരേയൊരു ടീം ഒഡീഷ എഫ്‌സിയാണ്. അതിനാൽ, ഇവിടെ വന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ഏറ്റവും പ്രധാനമായി, ഇത് കോച്ചിൻ്റെ തീരുമാനമാണ്, അതിനാൽ ഇത് കൂടുതൽ സന്തോഷം നൽകുന്നു. എൻ്റെ ഏറ്റവും മികച്ചത് നൽകാൻ ഞാൻ തയ്യാറാണ്.” കരാർ ഒപ്പുവെച്ച ശേഷം രാഹുൽ പറഞ്ഞു.
രാഹുൽ ഈ ടീമിന് യോജിച്ച താരമാണെന്ന് ഹെഡ് കോച്ച് സെർജിയോ ലൊബേരയും പറഞ്ഞു. “ഞങ്ങളുടെ കളിശൈലിയുമായി നന്നായി പൊരുത്തപ്പെടാൻ കഴിയുന്ന കളിക്കാരനാണ് രാഹുൽ. അദ്ദേഹം ഞങ്ങളെ മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. അദ്ദേഹത്തിൻ്റെ വരവിൽ ഞാൻ സന്തുഷ്ടനാണ്,” ലോബേര പറഞ്ഞു.