എ എഫ് സി കപ്പിൽ ഇന്ത്യൻ ടീമുകൾ ഗ്രൂപ്പ് ഡിയിൽ മത്സരിക്കും. ഇന്ത്യയെ പ്രതിനിധീകരിക്കുന്ന കോണ്ടിനെന്റൽ അരങ്ങേറ്റക്കാരായ ഒഡീഷ എഫ്‌സിയും യോഗ്യതാ പ്ലേ ഓഫ് ജേതാക്കളായ മോഹൻ ബഗാൻ സൂപ്പർ ജയന്റുമാണ് എഎഫ്‌സി കപ്പിന്റെ ഗ്രൂപ്പ് ഡിയിൽ ഇടം നേടിയത്. 2021-22 ബംഗ്ലാദേശ് പ്രീമിയർ ലീഗ് ജേതാക്കളായ ബശുന്ധര കിംഗ്‌സും 2022 മാലിദ്വീപിന്റെ ദിവേഹി പ്രീമിയർ ലീഗ് ജേതാക്കളായ മസിയ എസ് ആൻഡ് ആർസിയുമാണ് ഗ്രൂപ്പിലെ മറ്റ് രണ്ട് ടീമുകൾ.
2023ലെ സൂപ്പർ കപ്പ് നേടിയ ഒഡീഷ അത് കഴിഞ്ഞു ഗോകുലം കേരള എഫ്‌സിക്കെതിരായ ക്ലബ് പ്ലേ ഓഫും വിജയിച്ചാണ് ഗ്രൂപ്പ ഒഡീഷ എഫ്‌സി നേരിട്ട് ഗ്രൂപ്പ് ഘട്ടത്തിലേക്ക് യോഗ്യത നേടിയത്. 2022-23 ഇന്ത്യൻ സൂപ്പർ ലീഗിലെ ചാമ്പ്യന്മാരായ മോഹൻ ബഗാൻ എസ്‌ജി, പ്രാഥമിക റൗണ്ട് 2-ൽ നേപ്പാളിന്റെ മച്ചിന്ദ്ര എഫ്‌സിയെയും (3-1) ബംഗ്ലാദേശിലെ അബഹാനി ലിമിറ്റഡ് ധാക്കയെയും (3- 1) തോൽപ്പിച്ച് ആണ് തുടർച്ചയായ മൂന്നാം സീസണിലും AFC കപ്പ് ഗ്രൂപ്പ് സ്റ്റേജ് ബെർത്ത് ബുക്ക് ചെയ്തത്.
ഗ്രൂപ്പ് ജേതാക്കൾ ഇന്റർ സോൺ പ്ലേ ഓഫ് സെമി ഫൈനലിലേക്ക് യോഗ്യത നേടും. ഹോം ആൻഡ് എവേ റൗണ്ട് റോബിൻ അടിസ്ഥാനത്തിലായിരിക്കും മത്സരങ്ങൾ നടക്കുക. ഒഡീഷ എഫ്‌സി അവരുടെ ഹോം മത്സരങ്ങൾ ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ കളിക്കും, കൊൽക്കത്തയിലെ വിവേകാനന്ദ യുബ ഭാരതി ക്രിരംഗൻ മോഹൻ ബഗാൻ എസ്‌ജിയുടെ ഹോം മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കും.