ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ ഇന്ന് നടന്ന ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്‌എൽ) മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിയും ഒഡീഷ എഫ്‌സിയും 2-2ന്റെ സമനിലയിൽ പിരിഞ്ഞു. അലായെദ്ദീൻ അജരായ് ഇരട്ട ഗോളുകൾ നേടിയ മത്സരത്തിൽ 94ആം മിനുട്ടിലെ ഇസാകിന്റെ ഗോളാണ് ഒഡീഷക്ക് സമനില നൽകിയത്. അജരായ് ഈ സീസണിലെ തന്റെ ഗോൾ നേട്ടം 18 ഗോളുകൾ ആക്കി ഇന്നത്തെ കളിയോടെ ഉയർത്തി.
67-ാം മിനിറ്റിൽ ആയിരുന്നു നോർത്ത് ഈസ്റ്റിന്റെ ആദ്യ ഗോൾ. 78-ാം മിനിറ്റിൽ ഇസാക്കിന്റെ ക്രോസിൽ നിന്ന് തോയ്ബ സിംഗ് ഗോൾ നേടിയതോടെ ഒഡീഷ എഫ്‌സി സമനില പിടിച്ചു.
83-ാം മിനിറ്റിൽ നെസ്റ്റർ എടുത്ത ഫ്രീ കിക്കിൽ നിന്ന് ഒരു ഹെഡ്ഡറിലൂടെ അജരായ് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ വീണ്ടും മുന്നിലെത്തിച്ചു. എന്നാൽ അവസാന നിമിഷങ്ങളിൽ, അധിക സമയത്ത് (90+3’) ഒഡീഷ എഫ്‌സി നാടകീയമായി സമനില നേടി. മൗറീഷ്യോയുടെ പാസിൽ നിന്ന് ഇസാകാണ് സമനില ഗോൾ നേടിയത്.