ക്യാപ്റ്റൻ മാർട്ടിൻ ഒഡെഗാഡിന് അന്താരാഷ്ട്ര ഡ്യൂട്ടിക്കിടെ കണങ്കാലിന് ഗുരുതരമായി പരിക്കേറ്റതിനെത്ത് ആഴ്സണലിന് ആശങ്ക നൽകുന്നു. ടോട്ടൻഹാമിനും മാഞ്ചസ്റ്റർ സിറ്റിക്കും എതിരായ നിർണായക പ്രീമിയർ ലീഗ് മത്സരങ്ങൾക്കുള്ള ആഴ്‌സണലിൻ്റെ തയ്യാറെടുപ്പുകൾക്ക് കനത്ത തിരിച്ചടി ആണിത്.
ഓസ്ട്രിയയുമായുള്ള നോർവേയുടെ നേഷൻസ് ലീഗ് ഏറ്റുമുട്ടലിനിടെ ആണ് പിച്ചിൽ നിന്ന് പരിക്കേറ്റ് ഒഡെഗാർഡ് പുറത്തുപോകാൻ നിർബന്ധിതനായത്. പരിക്കിന്റെ ദൃശ്യങ്ങൾ ഒട്ടും ആശാവഹമല്ല. ചുരുങ്ങിയത ഒന്നോ രണ്ടോ മാസം ഒഡെഗാർഡ് പുറത്തിരിക്കാൻ സാധ്യതയുണ്ട്.
ബ്രൈറ്റണെതിരായ ചുവപ്പ് കാർഡിനെ തുടർന്ന് സസ്‌പെൻഷൻ കാരണം ഡെക്ലാൻ റൈസും ഇതിനകം പുറത്തായിരുന്നു. ഈ ഞായറാഴ്ച ടോട്ടൻഹാമിനെതിരായ നിർണായക മത്സരവ്യ്ം സെപ്റ്റംബർ 22 ന് മാഞ്ചസ്റ്റർ സിറ്റിയെ നേരിടാനുള്ള ഒരു യാത്രയും ഉള്ളതിനാൽ അർട്ടേറ്റ മധ്യനിരയിൽ പുതിയ പരിഹാരം കണ്ടെത്തേണ്ടി വരും.