ആഴ്‌സണലിൻ്റെ 17 കാരനായ പ്രതിഭ എതാൻ നവാനേരിക്ക് ബ്രൈറ്റണെതിരായ മത്സരത്തിൽ ഏറ്റ പരിക്ക് സാരമുള്ളതാണ് എന്ന് അർട്ടേറ്റ പറഞ്ഞു. താരത്തിന് മസിൽ ഇഞ്ച്വറി ആണ്. താരം കുറച്ച് ആഴ്ചകൾ പുറത്തായിരിക്കും എന്നും ക്ലബ് അറിയിച്ചു.
ബുക്കയോ സാക്ക, ബെൻ വൈറ്റ്, ടകെഹിറോ ടോമിയാസു, റഹീം സ്റ്റെർലിംഗ് എന്നിങ്ങനെ വലിയ പരിക്കിന്റെ നിര ഇപ്പോൾ തന്നെ ആഴ്സണലിന് ഒപ്പം ഉണ്ട്. അതിനൊപ്പമാണ് നവാനേരിയും കൂടെ പരിക്കിന്റെ ലിസ്റ്റിൽ കയറുന്നത്.