ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) നൗഷാദ് മൂസയെ ഇന്ത്യ അണ്ടർ 23 പുരുഷ ദേശീയ ഫുട്ബോൾ ടീമിന്റെ മുഖ്യ പരിശീലകനായി ഔദ്യോഗികമായി നിയമിച്ചു. ജപ്പാനിലെ ഐച്ചിയിലും നഗോയയിലും നടക്കുന്ന 2026 ലെ ഏഷ്യൻ ഗെയിംസിനുള്ള ടീമിനെ ഒരുക്കുന്നതിനായി കൊൽക്കത്തയിൽ ജൂൺ 1 ന് ആരംഭിക്കുന്ന പരിശീലന ക്യാമ്പോടെ അദ്ദേഹം ചുമതലയേൽക്കും.
കഴിഞ്ഞ വർഷം മലേഷ്യക്കെതിരെ നടന്ന രണ്ട് സൗഹൃദ മത്സരങ്ങളിൽ അണ്ടർ 23 ടീമിനെ നേരത്തെ പരിശീലിപ്പിച്ച മൂസ, ടീമിനൊപ്പം തുടരുന്നതിൽ അഭിമാനവും ആവേശവും പ്രകടിപ്പിച്ചു. “എന്റെ രാജ്യത്തെ പ്രതിനിധീകരിക്കുന്നത് ഏറ്റവും വലിയ ബഹുമതികളിൽ ഒന്നാണ്.” അദ്ദേഹം പറഞ്ഞു.
ഇന്ത്യ അണ്ടർ 23 ടീം ദുഷാൻബെയിൽ ജൂൺ 18 ന് താജിക്കിസ്ഥാനെയും ജൂൺ 21 ന് കിർഗിസ് റിപ്പബ്ലിക്കിനെയും നിർണായകമായ രണ്ട് സൗഹൃദ മത്സരങ്ങളിൽ നേരിടും.