അമേക്സ് സ്റ്റേഡിയത്തിൽ നടന്ന ഗോൾരഹിത സമനിലയ്ക്ക് ശേഷം പെനാൽറ്റി ഷൂട്ടൗട്ടിൽ 4-3ന് ബ്രൈറ്റനെ പരാജയപ്പെടുത്തി നോട്ടിംഗ്ഹാം ഫോറസ്റ്റ് 34 വർഷത്തിനിടെ ആദ്യമായി എഫ്എ കപ്പ് സെമിഫൈനലിൽ സ്ഥാനം നേടി. റയാൻ യേറ്റ്സ് വിജയ പെനാൽറ്റി നേടുന്നതിനു മുമ്പ്, ജാക്ക് ഹിൻഷൽവുഡിന്റെയും ഡീഗോ ഗോമസിന്റെയും സ്പോട്ട് കിക്കുകൾ രക്ഷപ്പെടുത്തി ഗോൾകീപ്പർ മാറ്റ്സ് സെൽസാണ് ഫോറസ്റ്റിന്റെ ഹീറോ ആയി മാറിയത്.

മുൻ റൗണ്ടുകളിൽ എക്‌സെറ്ററിനും ഇപ്‌സ്‌വിച്ചിനുമെതിരെ ഫോറസ്റ്റ് പെനാൽറ്റി ഷൂട്ടൗട്ടിൽ വിജയിച്ചിരുന്നു. നുനോ എസ്പിരിറ്റോ സാന്റോയുടെ ടീം പ്രീമിയർ ലീഗിലും മികച്ച ഫോമിലാണ്.
ടോപ് സ്കോറർ ക്രിസ് വുഡ് പരിക്ക് കാരണം കളിക്കാതിരുന്നിട്ടും വിജയിക്കാൻ ആയത് ഫോറസ്റ്റിന് ആത്മവിശ്വാസം നൽകും.