നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഡ്യൂറണ്ട് കപ്പ് ഫൈനലിൽ

Newsroom

ചരിത്രത്തിൽ ആദ്യമായി നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഡ്യൂറണ്ട് കപ്പ് ഫൈനലിൽ എത്തി. ഇന്ന് നടന്ന സെമി ഫൈനലിൽ ഷില്ലോംഗ് ലജോംഗിനെ പരാജയപ്പെടുത്തി ആണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഫൈനലിലേക്ക് മുന്നേറിയത്‌. എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ആയിരുന്നു നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ വിജയം.

Picsart 24 08 26 20 28 34 561

ഇന്ന് മത്സരം ആരംഭിച്ച് 13ആം മിനുട്ടിൽ തന്നെ നോർത്ത് ഈസ്റ്റ് ലീഡ് എടുത്തു. അവർക്ക് ആയി തോയ് സിംഗ് ആണ് ആദ്യ ഗോൾ നേടിയത്. 33ആം മിനുട്ടിൽ അജ്റായിയിലൂടെ അവർ ലീഡ് ഇരട്ടിയാക്കി. മത്സരത്തിന്റെ അവസാന നിമിഷം പാർതിബ് ഗൊഗോയി കൂടെ ഗോൾ നേടിയതോടെ വിജയം ഉറപ്പായി.

ഫൈനലിൽ ബെംഗളൂരു എഫ് സിയോ മോഹൻ ബഗാനോ ആകും നോർത്ത് ഈസ്റ്റിന്റെ എതിരാളികൾ.