അഡ്രിയാൻ ലൂണ ഇല്ല; മോഹൻ ബഗാനെതിരെ കേരള ബ്ലാസ്റ്റേഴ്സ് ടീമിൽ നിർണായക മാറ്റങ്ങൾ

Newsroom

Luna
Download the Fanport app now!
Appstore Badge
Google Play Badge 1



കേരള ബ്ലാസ്റ്റേഴ്സിന് അവരുടെ സൂപ്പർ ലീഗ് പോരാട്ടത്തിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിനെതിരെ കളിക്കുന്നതിന് തൊട്ടുമുന്‍പ് വലിയ തിരിച്ചടി. ടീമിന്റെ പ്രധാന മധ്യനിര താരമായ അഡ്രിയാൻ ലൂണയ്ക്ക് പരിക്കേറ്റതാണ് കാരണം. ബ്ലാസ്റ്റേഴ്സിന്റെ മധ്യനിരയിൽ നിർണായക പങ്ക് വഹിക്കുന്ന ലൂണ കളിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ താരത്തിന്റെ അഭാവം പരിശീലകൻ ഡേവിഡ് കറ്റാല ടീമിൽ കാര്യമായ മാറ്റങ്ങൾ വരുത്താൻ കാരണമായി.


ലൂണയുടെ അഭാവത്തിൽ, യുവത്വവും പരിചയസമ്പത്തും ഒത്തിണങ്ങിയ ഒരു സ്റ്റാർട്ടിംഗ് ഇലവനെയാണ് കേരള ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിച്ചിരിക്കുന്നത്. ഗോൾകീപ്പറായി സച്ചിൻ സുരേഷും പ്രതിരോധത്തിന് നായകനായി മിലോസ് ഡ്രിൻസിച്ചും ഇറങ്ങും. ഹോർമിപാം, ഡ്രിൻസിച്ച്, ലഗറ്റോർ, ബികാഷ്, നവോച്ച എന്നിവരാണ് പ്രതിരോധ നിരയിൽ. വിബിൻ മോഹനനും ഡാനിഷ് ഫാറൂഖും മധ്യനിരയുടെ ചുമതല ഏറ്റെടുക്കും. മുന്നേറ്റ നിരയിൽ ജീസസ് ജിമെനെസ്, മുഹമ്മദ് ഐമൻ, നോഹ സദാവോയി എന്നിവർ കളിക്കും.



കേരള ബ്ലാസ്റ്റേഴ്സ് സ്റ്റാർട്ടിംഗ് ഇലവൻ:

  • GK: സച്ചിൻ സുരേഷ്
  • DF: ഹോർമിപാം റുയിവ
  • DF: മിലോസ് ഡ്രിൻസിച്ച് (C)
  • DF: ഡ്യൂസൻ ലഗറ്റോർ
  • DF: ബികാഷ് യുമ്നം
  • DF: നവോച സിംഗ്
  • MF: വിബിൻ മോഹനൻ
  • MF: ഡാനിഷ് ഫാറൂഖ്
  • MF: മുഹമ്മദ് ഐമൻ
  • FW: ജീസസ് ജിമെനെസ്
  • FW: നോഹ സദാവോയി
    സബ്സ്റ്റിറ്റ്യൂട്ടുകൾ:
  • സന്ദീപ് സിംഗ്
  • മുഹമ്മദ് സഹീഫ്
  • ഫ്രെഡി ലല്ലാവ്മാവ
  • ക്വാമെ പെപ്ര
  • യോയ്ഹെൻബ മെയ്തേയ്
  • ഇഷാൻ പണ്ഡിത
  • ഐബൻഭ ഡോഹ്‌ലിംഗ്
  • ശ്രീകുട്ടൻ എം എസ്
  • എബിൻദാസ് വൈ
  • അൽസാബിത് എസ് ടി (GK)