“നെയ്മറിനെ വിങ്ങിൽ കളിപ്പിക്കുന്ന പരിശീലകരെ കഴുത എന്ന് താൻ വിളിക്കും” ബ്രസീൽ കോച്ച്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

നെയ്മറിനെ അദ്ദേഹത്തിന്റെ ക്ലബിലെ പരിശീലകർ വിങ്ങുകളിൽ കളിപ്പിക്കുന്നതിനെ വിമർശിച്ച് ബ്രസീൽ കോച്ച് ടിറ്റെ. നെയ്മർ ഗ്രൗണ്ടിൽ മധ്യത്തിൽ അറ്റാക്കിംഗ് മിഡ്ഫീൽഡിൽ കളിക്കേണ്ട താരമാണ്. അദ്ദേഹത്തെ വിങ്ങിൽ കളിപ്പിക്കുന്നത് ശരിയല്ല എന്ന് ടിറ്റെ പറയുന്നു. താൻ ഒരു കളി കാണുമ്പോൾ നെയ്മറിനെ ആ ടീമിന്റെ കോച്ച് വിങ്ങിൽ കളിപ്പിച്ചാൽ താൻ ആ കോച്ചിനെ കഴുത എന്ന് വിളിക്കും. ടിറ്റെ പറഞ്ഞു.

നെയ്മർ പല പ്രശ്നങ്ങളുടെയും പരിഹാരം ആണ്. അല്ലാതെ പ്രശ്നമല്ല. അദ്ദേഹം പിഴവുകൾ വരുത്തും എന്ന് പറഞ്ഞാണ് അദ്ദേഹത്തെ സെൻട്രൽ ആയി കളിപ്പിക്കാത്തത് എന്നും ടിറ്റെ പറയുന്നു. പിഴവുകൾ ആ പൊസിഷനിൽ ഉണ്ടാകും. പക്ഷെ ആ പൊസിഷനിൽ നെയ്മർ നടത്തുന്ന നീക്കങ്ങൾ നിർണായകമാകും എന്നതാണ് സത്യം. വിങ്ങിൽ കളിപ്പിക്കുന്നത് നെയ്മറിനെയും അദ്ദേഹത്തിന്റെ ടാലന്റിനെയും പരിമിതപ്പെടുത്തുക ആണെന്നും ടിറ്റെ പറഞ്ഞു.