നെയ്മറിന് കോപ അമേരിക്ക ടൂർണമെന്റും നഷ്ടമാകും

Newsroom

ബ്രസീലിയൻ താരം നെയ്മർ അടുത്ത സമ്മറിൽ നടക്കുന്ന കോപ അമേരിക്ക ടൂർണമെന്റിലും ഉണ്ടാകില്ല. നെയ്മറിന്റെ തിരിച്ചുവരവ് വൈകും എന്നും കോപ അമേരിക്ക താരത്തിന് നഷ്ടമാകും എന്നും അദ്ദേഹത്തെ ചികിത്സിക്കുന്ന ബ്രസീലിയൻ ഡോക്ടർ പറഞ്ഞു. അടുത്ത ഓഗസ്റ്റിലേക്ക് നെയ്മർ തിരികെ കളത്തിൽ എത്തും എന്നാണ് പ്രതീക്ഷ എന്നും ഡോക്ടർ പറഞ്ഞു ‌.

നെയ്മർ 23 10 18 07 52 17 317

ശസ്ത്രക്രിയ കഴിഞ്ഞ നെയ്മർ ഇപ്പോൾ പൂർണ്ണ വിശ്രമത്തിലാണ്. ലോകകപ്പ് യോഗ്യത മത്സരത്തിൽ ഉറുഗ്വേക്ക് എതിരെ കളിക്കുമ്പോൾ ആയിരുന്നു നെയ്മറിന് പരിക്കേറ്റത്. എ സി എൽ ഇഞ്ച്വറി ആണ്.

നെയ്മർ അവസാന സീസണുകളിൽ എല്ലാം പരിക്ക് കാരണം ഏറെ ബുദ്ധിമുട്ടിയിരുന്നു. 6 മാസത്തോളം പരിക്ക് കാരണം പുറത്തിരുന്ന നെയ്മർ തിരികെയെത്തി ഒരു മാസം കൊണ്ട് വീണ്ടും പരിക്കേൽക്കുക ആയിരുന്നു‌. അൽ ഹിലാലിനൊപ്പം പുതിയ സീസൺ ആകുമ്പോഴേക്ക് ചേരുക എന്നതാണ് നെയ്മറ്റ് ഇപ്പോൾ ലക്ഷ്യമിടുന്നത്‌.