പി എസ് ജിക്ക് ഫ്രഞ്ച് കപ്പ് ഫൈനലിൽ അവരുടെ പ്രധാന താരത്തെ നഷ്ടമാകും. സെമി ഫൈനലിനിടയിൽ മഞ്ഞ കാർഡ് ലഭിച്ച നെയ്മർ ഫൈനലിൽ സസ്പെൻഷൻ നേരിടേണ്ടി വരും. മൊണോക്കയ്ക്ക് എതിരെ ആണ് പി എസ് ജിയുടെ ഫ്രഞ്ച് കപ്പ് ഫൈനൽ. കഴിഞ്ഞ സീസണിൽ ഫൈനലിൽ നെയ്മറിന്റെ ഏക ഗോളായിരുന്നു പി എസ് ജിക്ക് കിരീടം നൽകിയത്. ഈ സസ്പെൻഷന് എതിരെ പി എസ് ജിക്ക് അപ്പീൽ നൽകാൻ എങ്കിലും അവർ അത് നൽകാൻ സാധ്യതയില്ല. അപ്പീൽ തള്ളിയാൽ നെയ്മറിന് ലീഗിലെ നിർണായക മത്സരങ്ങൾ നഷ്ടമാകാൻ സാധ്യതയുണ്ട്. ലീഗിൽ ഇപ്പോൾ ലില്ലയ്ക്ക് പിറകിലാണ് പി എസ് ജി ഉള്ളത്. ഫ്രഞ്ച് കപ്പ് ഫൈനലിൽ നെയ്മറിനൊപ്പം സസ്പെൻഷൻ കാരണം കിമ്പെപ്പെയും കളിക്കാൻ ഉണ്ടാകില്ല. പരിക്കേറ്റ ഇക്കാർഡിയും കളത്തിൽ ഉണ്ടാവില്ല.