നെയ്മർ പി എസ് ജിയിൽ തുടരണം എന്നാണ് ആഗ്രഹം- തിയാഗോ സിൽവ

- Advertisement -

ബ്രസീൽ സഹ താരം നെയ്മർ തന്നോടൊപ്പം പി എസ് ജിയിൽ തന്നെ തുടരണം എന്നാണ് ആഗ്രഹമെന്ന് ക്ലബ്ബ് ക്യാപ്റ്റൻ തിയാഗോ സിൽവ. നെയ്മർ ബാഴ്സയിലേക്ക് മടങ്ങിയേക്കും എന്ന വാർത്തകൾക്ക് ഇടയിലാണ് താരം തന്റെ ആഗ്രഹം വ്യക്തമാക്കിയത്.

കോപ്പ അമേരിക്കയിൽ സെമി ഫൈനലിൽ അർജന്റീനയെ നേരിടാൻ ഒരുങ്ങുന്ന ബ്രസീൽ കാലിന് പരിക്കേറ്റ നെയ്മർ ഇല്ലാതെയാണ് കളിക്കുന്നത്. ‘നെയ്മർ ഞങ്ങളോടൊപ്പം തുടരണം എന്നാണ് ആഗ്രഹം, പക്ഷെ ഇവിടെ ആണെങ്കികും നെയ്മർ സത്തോഷവാനായിരിക്കുന്നത് കാണാനാണ് ആഗ്രഹം’ എന്നാണ് സിൽവ പറഞ്ഞത്. സിൽവയുടെ മറ്റൊരു ബ്രസീൽ സഹ താരമായ ഡാനി ആൽവസും പി എസ് ജി വിടുകയാണെന്ന് അറിയിച്ചിരുന്നു.

27 വയസുകാരനായ നെയ്‌മറിനെ വിട്ട് നൽകാൻ വലിയ തുകയാണ് ഫ്രഞ്ച് ക്ലബ്ബ് ആവശ്യപ്പെടുന്നത്‌. ഇത് നൽകാൻ ബാഴ്സ തയ്യാറായാൽ രണ്ട് വർഷങ്ങൾക്കു ശേഷം ബാഴ്സയിൽ തിരിച്ചെത്താൻ നെയ്മറിനാകും.

Advertisement