ബ്രസീലിയൻ താരം നെയ്മർ ഇന്ന് സാന്റോസിലെ തൻറെ രണ്ടാം അരങ്ങേറ്റം നടത്തി. ഇന്ന് ബ്രസീലിൽ ക്യാമ്പനാട്ടോ പോളിസ്റ്റയിൽ നടന്ന സാന്റോസും ബൊട്ടഫാഗോയും തമ്മിലുള്ള മത്സരത്തിലാണ് നെയ്മർ ഇറങ്ങിയത്. മത്സരം 1-1 എന്ന സമനിലയിൽ അവസാനിച്ചു.

രണ്ടാം പകുതിയിൽ ആണ് നെയ്മർ സബ്ബായി കളത്തിൽ എത്തിയത്. നെയ്മർ മികച്ച നീക്കങ്ങൾ നടത്തി ആരാധകരെ കയ്യിലെടുത്തു. പക്ഷേ താരത്തിന് ഗോൾ നേടാനോ സാന്റോസിന്റെ വിജയം ഉറപ്പിക്കാനോ ആയില്ല. കഴിഞ്ഞ ആഴ്ച മാത്രമാണ് അൽ ഹിലാൽ വിട്ട് നെയ്മർ ബ്രസീലിയൻ ക്ലബ്ബായ സാന്റോസിലേക്ക് എത്തിയത്. മുമ്പ് സാന്റോസിലൂടെ ആയിരുന്നു നെയ്മർ കരിയർ ആരംഭിച്ചത്.
തൻറെ ഫിറ്റ്നസും ഫോമും വീണ്ടെടുക്കാൻ ശ്രമിക്കുന്ന നെയ്മർ ബ്രസീലിയൻ ക്ലബ്ബിലൂടെ തിരിച്ചുവന്ന് ഫോമിലേക്ക് ഉയർന്ന് ബ്രസീലിയൻ ദേശീയ ടീമിൻറെ പ്രധാന ഭാഗമായി മാറാനും 2026 ലോകകപ്പിൽ മികച്ച സംഭാവന നൽകാനുമാണ് ആഗ്രഹിക്കുന്നത്.