റയൽ മാഡ്രിഡ് അവരോടൊപ്പം ചേരാൻ ഒരു ബ്ലാങ്ക് ചെക്ക് തനുക്ക് വാഗ്ദാനം ചെയ്തിരുന്നു എന്ന് നെയ്മർ വെളിപ്പെടുത്തി. “റയൽ മാഡ്രിഡിന്റെ ഓഫർ ഒരു ബ്ലാങ്ക് ചെക്ക് ആയിരുന്നു, എനിക്ക് എന്ത് വേണമെങ്കിലും നൽകാം എന്ന് അവർ എന്നോട് പറഞ്ഞു… പക്ഷേ ഞാൻ ബാഴ്‌സയെ എന്റെ ഹൃദയം കൊണ്ട് ആഗ്രഹിച്ചു.” – നെയ്മർ പറഞ്ഞു.

മാഡ്രിഡിൽ തനിക്ക് കൂടുതൽ സമ്പാദിക്കാമായിരുന്നുവെന്ന് ബ്രസീലിയൻ താരം സമ്മതിച്ചു, പക്ഷേ ബാഴ്‌സലോണയുടെ ഹെറിറ്റേജ് ആണ് തന്നെ ആകർഷിച്ചത് അദ്ദേഹം പറയുന്നു. “റയൽ മാഡ്രിഡിൽ എനിക്ക് മൂന്നിരട്ടി കൂടുതൽ പണം സമ്പാദിക്കാമായിരുന്നു. ഫ്ലോറന്റിനോ എപ്പോഴും എന്നെ ഇഷ്ടപ്പെട്ടിരുന്നു. പക്ഷേ റൊണാൾഡീഞ്ഞോ ബാഴ്സക്കായി കളിച്ചു, മെസ്സിക്കൊപ്പം കളിക്കാൻ ഞാൻ ആഗ്രഹിച്ചു.” നെയ്നർ പറഞ്ഞു.
അൽ-ഹിലാലുമായുള്ള കരാർ അവസാനിപ്പിച്ചതിന് ശേഷം ഇപ്പോൾ സാന്റോസിനായി കളിക്കുന്ന നെയ്മർ വീണ്ടും തന്റെ ഫോം കണ്ടെത്തുകയാണ്. അവസാന നാല് മത്സരങ്ങളിൽ രണ്ട് ഗോളുകൾ അദ്ദേഹം നേടിയിട്ടുണ്ട്.