പി എസ് ജിയിൽ വിരമിക്കുകയാണ് നെയ്മറിന്റെ ആഗ്രഹം

Newsroom

ബ്രസീൽ താരം നെയ്മർ ദീർഘകാലം പി എസ് ജിയിക് തുടരും എന്ന് സൂചന.ദി അത്‌ലറ്റിക്കിന്റെ ഡേവിഡ് ഓൺ‌സ്റ്റൈൻ റിപ്പോർട്ട് ചെയ്യുന്നത് പറയുന്നതനുസരിച്ച് നെയ്മർ ജൂനിയർ തന്റെ കരിയർ പാരീസ് സെന്റ് ജെർമെയ്‌നിൽ അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നു. 2027 വരെ നീളുന്ന കരാർ നെയ്മറിന് ഇപ്പോൾ പി എസ് ജിയിൽ ഉണ്ട്. അതു കഴിഞ്ഞും പാരീസിൽ തുടരുക ആണ് അദ്ദേഹത്തിന്റെ ലക്ഷ്യം.

നെയ്മ 23 03 13 21 13 29 976

മുൻകാലങ്ങളിൽ ബാഴ്‌സലോണയിലേക്കുള്ള തിരിച്ചുവരവിന് ബ്രസീലിയൻ താരം ശ്രമിച്ചിരുന്നു. ചെൽസിയിലേക്ക് വരുമെന്നും അഭ്യൂഹം ഉണ്ടായിരുന്നു. 31-കാരൻ എന്നാൽ ഫ്രഞ്ച് തലസ്ഥാനം വിടാൻ ആഗ്രഹിക്കുന്നില്ല.

PSG ക്കായി 173 മത്സരങ്ങളിൽ നിന്ന് നെയ്മർ 118 ഗോളുകൾ നെയ്മർ ഇതുവരെ നേടിയിട്ടുണ്ട്. എന്നാൽ പി എസ് ജിയിൽ വന്ന ശേഷം പരിക്ക് കാരണം 44% മത്സരങ്ങളും നെയ്മറിന് നഷ്ടപ്പെട്ടിട്ടുണ്ട്. ഇപ്പോഴും നെയ്മർ പരിക്കേറ്റ് പുറത്ത് നിൽക്കുകയാണ്‌.