നെയ്മറിന് വീണ്ടും പരിക്ക്!!

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

പരിക്ക് ഒരിക്കൽ കൂടെ നെയ്മറിന് വില്ലനായി എത്തിയിരിക്കുകയാണ്. ഇന്ന് ബ്രസീലിനായി സൗഹൃദ മത്സരം കളിക്കുന്നതിനിടെയാണ് നെയ്മറിന് പരിക്കേറ്റത്. ഇന്ന് നൈജീരിയയെ നേരിടാൻ ഇറങ്ങിയ നെയ്മർ ആകെ‌ 12 മിനുട്ട് മാത്രമെ കളിച്ചുള്ളൂ. കാൽ മസിലിന് വേദനയനുഭവപ്പെട്ട നെയ്മർ ഉടൻ തന്നെ സബ്ബായി കളം വിട്ടു.

കഴിഞ്ഞ സീസൺ അവസാനത്തിൽ പരിക്കേറ്റ നെയ്മറിന് കോപ അമേരിക്ക അടക്കമുള്ള വലിയ മത്സരങ്ങൾ നഷ്ടമായിരുന്നു. ഈ സീസൺ തുടക്കത്തിലും നെയ്മറിന് കളിക്കാൻ ആയിരുന്നില്ല. കളത്തിൽ തിരിച്ചെത്തി തന്റെ പതിവ് ഫോമിലേക്ക് മടങ്ങുന്നതിനിടയിലാണ് ഇപ്പോൾ വീണ്ടും പരിക്കേറ്റിരിക്കുന്നത്. പരിക്ക് സാരമുള്ളതാണോ എന്ന് കൂടുതൽ പരിശോധനകൾക്ക് ശേഷം മാത്രമേ വ്യക്തമാവുകയുള്ളൂ.