“മെസ്സിയുടെ ഒപ്പം കളിക്കണം, ഉടൻ സാധ്യമാകും എന്ന് പ്രതീക്ഷ” – നെയ്മർ

20201203 115531
Credit: Twitter
- Advertisement -

പി എസ് ജി താരം നെയ്മർ തനിക്ക് ബാഴ്സലോണയിലേക്ക് തിരികെ പോകാൻ ആഗ്രഹം ഉണ്ട് എന്ന് നിരവധി തവണ പറഞ്ഞിട്ടുണ്ട്. ഇപ്പോൾ പുതുതായി മെസ്സിയുടെ ഒപ്പം കളിക്കാൻ താൻ ആഗ്രഹിക്കുന്നു എന്നാണ് നെയ്മർ പറഞ്ഞത്. അത് ബാഴ്സലോണയിലേക്ക് പോയി കൊണ്ടാണോ അതോ മെസ്സിയെ പി എസ് ജിയിൽ എത്തിച്ചു കൊണ്ടാണോ എന്ന നെയ്മർ വ്യക്തമാക്കിയില്ല. താൻ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന കാര്യം മെസ്സിക്ക് ഒപ്പം വീണ്ടും കളിക്കുക എന്നതാണ് എന്ന് നെയ്മർ കഴിഞ്ഞ ദിവസം പറഞ്ഞു.

മെസ്സിയുടെ ഒപ്പം ഫുട്ബോൾ കളത്തിൽ ഇറങ്ങുന്ന അത്ര താൻ ആസ്വദിച്ച ഒരു കാര്യവുമില്ല. നെയ്മർ പറയുന്നു. എത്രയും പെട്ടെന്ന് മെസ്സിയുടെ ഒരുമിച്ച് കളിക്കാൻ ആകും എന്ന് പ്രതീക്ഷിക്കുന്നു. അടുത്ത സീസണിൽ തന്നെ അതു സാധ്യമാകും എന്നും നെയ്മർ പറഞ്ഞു. നെയ്മറിനെ വാങ്ങാൻ ബാഴ്സലോണ മുമ്പ് ശ്രമിച്ചിരുന്നു എങ്കിലും ഇപ്പോൾ ബാഴ്സക്ക് നെയ്മറിൽ കണ്ണില്ല. പുതിയ വരാൻ പോകുന്ന ബാഴ്സ ബോർഡും നെയ്മറിനെ തിരികെ വാങ്ങാൻ ഇഷ്ടപ്പെടുന്ന ബോർഡ് ആയിരിക്കില്ല. എന്നാൽ ബാഴ്സലോണ വിടാൻ ശ്രമിക്കുന്ന മെസ്സിയെ വാങ്ങാൻ പി എസ് ജി ശ്രമിക്കുന്നുണ്ട്.

Advertisement