നെയ്മർ ജൂനിയർ തന്റെ ആദ്യ ക്ലബായ സാന്റോസിലേക്ക് മടങ്ങിവരാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. അൽ ഹിലാൽ നെയ്മറിനെ ലീഗിനായി രജിസ്റ്റർ ചെയ്തിരുന്നില്ല. ഇതിനു പിന്നാലെ നെയ്മാർ അൽ ഹിലാൽ വിടാൻ ശ്രമിക്കുകയാണ്. ബ്രസീലിയൻ ക്ലബ് അൽ ഹിലാലിന് ഔദ്യോഗികമായി ലോൺ ഓഫർ നിർദ്ദേശം സമർപ്പിച്ചിട്ടുണ്ട്.
സാന്റോസ് നിലവിൽ സൗദി ക്ലബ്ബിന്റെ അംഗീകാരത്തിനായി കാത്തിരിക്കുകയാണ്, അവരുടെ പ്രതികരണത്തെ ആശ്രയിച്ചിരിക്കും ഈ നീക്കത്തിന്റെ അടുത്ത ചുവട്.
നെയ്മറിനായി ചിക്കാഗോ ഫയറും രംഗത്ത് ഉണ്ടെങ്കിലും സാന്റോസ് വളരെ മുന്നിലാണെന്ന് ഡിയാരിയോ ഡോ പീക്സെ, ക്ലെ മെർലോ എന്നിവരുൾപ്പെടെയുള്ള വൃത്തങ്ങൾ സ്ഥിരീകരിച്ചു. അടുത്ത ലോകകപ്പ് കൂടെ മനസ്സിൽ വെച്ചാണ് നെയ്മർ തന്റെ ജന്മനാട്ടിലേക്ക് മടങ്ങുന്നത്.