നെയ്മറിൻ്റെ തിരിച്ചുവരവ്!! ഒക്ടോബർ 21ന് കളിക്കും

Newsroom

ബ്രസീലിയൻ താരം നെയ്മർ കളത്തിലേക്ക് തിരികെയെത്തുന്നു. ഒക്‌ടോബർ 21ന് നെയ്മർ പരിക്കിൽ നിന്ന് ഔദ്യോഗികമായി മടങ്ങിയെത്തും എന്നാണ് റിപ്പോർട്ടുകൾ. അൽ ഹിലാലിൻ്റെ എഎഫ്‌സി ചാമ്പ്യൻസ് ലീഗ് പോരാട്ടത്തിൽ അൽ ഐനെതിരായ മത്സരത്തിൽ നെയ്മർ കളിക്കും. കഴിഞ്ഞ വർഷം എസിഎൽ പരിക്കേറ്റ ശേഷം ബ്രസീലിയൻ താരം പുറത്തായിരുന്നു.

Picsart 23 08 16 11 01 04 957

ഇന്നേക്ക് താരത്തിന് പരിക്കേറ്റ് ഒരു വർഷം പിന്നിടുകയാണ്. CBF (ബ്രസീലിയൻ ഫുട്ബോൾ കോൺഫെഡറേഷൻ) നെയ്മറുടെ ഫിറ്റ്നസ് സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. ഉറുഗ്വേയ്ക്കും വെനിസ്വേലയ്ക്കും എതിരായ വരാനിരിക്കുന്ന നവംബറിലെ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള ബ്രസീലിൻ്റെ ടീമിൽ നെയ്മറെ ഉൾപ്പെടുത്തുമെന്നാണ് പ്രതീക്ഷ.