നെയ്മറിന് അൽ ഹിലാൽ കളിക്കുന്ന തലത്തിൽ കളിക്കാനാകില്ലെന്ന് അൽ ഹിലാൽ മാനേജർ

Newsroom

neymar
Download the Fanport app now!
Appstore Badge
Google Play Badge 1

തുടർച്ചയായ പരിക്കുകൾ കാരണം നെയ്മർ ജൂനിയറിനെ സൗദി പ്രോ ലീഗിൽ ഈ സീസണിൽ രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് അൽ ഹിലാൽ മാനേജർ ജോർജ്ജ് ജീസസ് വെളിപ്പെടുത്തി. 2023-ൽ പിഎസ്ജിയിൽ നിന്ന് അൽ-ഹിലാലിനൊപ്പം ചേർന്ന നെയ്മർ, ക്ലബിനായി ഏഴ് മത്സരങ്ങളിൽ മാത്രം ആണ് കളിച്ചത്. ഒരു ഗോളും മൂന്ന് അസിസ്റ്റും സംഭാവന ചെയ്തെങ്കിലും പരിക്കുകൾ നെയ്മറിന്റെ അൽ ഹിലാൽ കാലം ഇരുട്ടിലാക്കി.

Neymar

2023 ഒക്ടോബറിൽ ഉറുഗ്വേയ്‌ക്കെതിരായ ഒരു അന്താരാഷ്ട്ര മത്സരത്തിനിടെ ബ്രസീലിയൻ താരത്തിന് എസിഎൽ പരിക്കേറ്റിരുന്നു. അതിനു ശേഷം ഇതുവരെ ഫിറ്റ്നസ് വീണ്ടെടുക്കാൻ നെയ്മറിനായില്ല.

“നെയ്മറിനെ ചാമ്പ്യൻഷിപ്പിനുള്ള ടീമിൽ രജിസ്റ്റർ ചെയ്യില്ല. അദ്ദേഹത്തിന് ഏഷ്യൻ ചാമ്പ്യൻസ് ലീഗിൽ പങ്കെടുക്കാം. ലോകത്തിലെ ഏറ്റവും മികച്ച ലീഗുകളിലൊന്നാണ് സൗദി ലീഗ്. എല്ലാ അൽ ഹിലാൽ കളിക്കാർക്ക് യൂറോപ്പിലെ ഏത് ക്ലബ്ബിലും കളിക്കാം. പരിക്കിൽ നിന്ന് മടങ്ങാൻ ശ്രമിക്കെ, അയാൾക്ക് വീണ്ടും പരിക്കേറ്റു.” ജീസസ് പറഞ്ഞു.

നെയ്മറിൻ്റെ ലോകോത്തര പ്രതിഭയെ ജീസസ് അംഗീകരിച്ചെങ്കിലും കളിക്കാരൻ്റെ ഇപ്പോഴത്തെ ശാരീരിക അവസ്ഥ പ്രതീക്ഷിച്ച നിലവാരത്തിൽ പ്രകടനം നടത്താൻ അദ്ദേഹത്തെ അനുവദിക്കുന്നില്ലെന്ന് സമ്മതിച്ചു:

“അദ്ദേഹം ഒരു ലോകോത്തര കളിക്കാരനാണ്. എന്നാൽ ശാരീരികമായി, നെയ്മറിന് ഇനി നമ്മൾക്ക് പരിചിതമായ നിലവാരത്തിൽ കളിക്കാൻ കഴിയില്ല എന്നതാണ് സത്യം. നിർഭാഗ്യവശാൽ, കാര്യങ്ങൾ അദ്ദേഹത്തിന് എളുപ്പമല്ല.” അൽ ഹിലാൽ കോച്ച് പറഞ്ഞു.