ഫിറ്റ്നസ് വീണ്ടെടുത്ത നെയ്മർ ബ്രസീൽ ടീമിൽ തിരികെയെത്തും എന്ന് റിപ്പോർട്ടുകൾ. മാർച്ച് 7ന് ആകും പരിശീലകൻ ഡോറിവൽ ബ്രസീൽ ടീം പ്രഖ്യാപിക്കുക. മാർച്ചിലെ ഇന്റർ നാഷണൽ ബ്രേക്കിൽ, ലോകകപ്പ് യോഗ്യത റൗണ്ടിൽ, കൊളംബിയയെയും അർജന്റീനയെയും ആണ് ബ്രസീൽ നേരിടുക.

അൽ ഹിലാലിൽ നിന്ന് സാന്റോസിലേക്ക് മാറിയതിനുശേഷം ഫിറ്റ്നസും ഫോമും വീണ്ടെടുത്ത നെയ്മർ ടീമിലേക്ക് തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നു. തന്റെ ബാല്യകാല ക്ലബ്ബിനായി ഫോർവേഡ് ഇതിനകം രണ്ട് ഗോളുകൾ നേടിയിട്ടുണ്ട്.
അതേസമയം, പരിക്ക് കാരണം ലൂക്കാസ് പാക്വെറ്റയ്ക്ക് മാർച്ചിലെ ടീമിൽ ഇടം കിട്ടില്ല.