കൊളംബിയയ്ക്കും അർജന്റീനയ്ക്കുമെതിരായ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്ക് ആയുള്ള ബ്രസീൽ സ്ക്വാഡ് പ്രഖ്യാപിച്ചു. 17 മാസത്തിന്റെ ഇടവേളക്ക് ശേഷം നെയ്മറെ ബ്രസീൽ ടീമിൽ തിരികെയെത്തി. 2023 ഒക്ടോബറിൽ ഉറുഗ്വേയ്‌ക്കെതിരെ കാൽമുട്ടിന് പരിക്കേറ്റപ്പോഴാണ് സാന്റോസ് ഫോർവേഡ് അവസാനമായി ബ്രസീലിനായി കളിച്ചത്.

അൽ-ഹിലാൽ വിട്ട്, ജനുവരിയിൽ തന്റെ ബാല്യകാല ക്ലബ്ബായ സാന്റോസിലേക്ക് നെയ്മർ മടങ്ങിയിരുന്നു. അതിനുശേഷം ഏഴ് ലീഗ് മത്സരങ്ങളിൽ മൂന്ന് ഗോളുകളും മൂന്ന് അസിസ്റ്റുകളും നേടി. 128 അന്താരാഷ്ട്ര മത്സരങ്ങൾ ബ്രസീലിനായി കളിച്ച താരം 79 ഗോളുകളുമായി രാജ്യത്തെ ടോപ് സ്കോററായി തുടരുന്നു.
കോൺമെബോൾ യോഗ്യതാ പട്ടികയിൽ നിലവിൽ അഞ്ചാം സ്ഥാനത്തുള്ള ബ്രസീൽ മാർച്ച് 21 ന് കൊളംബിയയെ നേരിടും, മാർച്ച് 26 ന് ഒന്നാം സ്ഥാനത്തുള്ള അർജന്റീനയെ നേരിടും.
