ബ്രസീലിയൻ താരം നെയ്മറിന് ഏറ്റ പരിക്ക് എ സി എൽ ഇഞ്ച്വറി തന്നെ. ഇതോടെ നെയ്മർ ഈ സീസണിൽ ഇനി കളിക്കില്ല എന്ന് ഉറപ്പായി. അടുത്ത ദിവസങ്ങളിൽ തന്നെ നെയ്മർ ശസ്ത്രക്രിയക്ക് വിധേയനാകും. ഈ പരിക്ക് മാനസികമായി ഏറെ വേദന നൽകുന്നു എന്ന് നെയ്മർ പറഞ്ഞു. തന്റെ ജീവിതത്തിലെ ഏറ്റവും മോശം സമയമാണെന്ന് നെയ്മർ പരിക്കിനെ കുറിച്ച് പറഞ്ഞു.
താൻ കരുത്തനാണെന്ന് എനിക്ക് അറിയാം,എങ്കിലും ഇപ്പോൾ തനിക്ക് കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും പിന്തുണ വേണം എന്ന് നെയ്മർ പറഞ്ഞു. താൻ എല്ലാം ദൈവത്തെ ഏൽപ്പിക്കുക ആണെന്നും താരം പറഞ്ഞു.
ലോകകപ്പ് യോഗ്യത മത്സരത്തിൽ ഉറുഗ്വേക്ക് എതിരെ കളിക്കുമ്പോൾ ആണ് നെയ്മറിന് പരിക്കേറ്റത്. ഈ സീസണിൽ നെയ്മർ ഇനി കളിക്കില്ല. ആറ് മുതൽ ഒമ്പത് മാസം വരെ താരം പുറത്തിരിക്കേണ്ടി വരും.
നെയ്മർ അവസാന സീസണുകളിൽ എല്ലാം പരിക്ക് കാരണം ഏറെ ബുദ്ധിമുട്ടിയിരുന്നു. 6 മാസത്തോളം പരിക്ക് കാരണം പുറത്തിരുന്ന നെയ്മർ ഒരു മാസം മുമ്പ് മാത്രമണ് കളത്തിലേക്ക് തിരികെയെത്തിയത്. അൽ ഹിലാലിനായി ഫുട്ബോൾ കളിച്ച് ഫിറ്റ്നസിലേക്കുൻ ഫോമിലേക്കും തിരികെയെത്തുന്നതിന് ഇടയിലാണ് ഈ പുതിയ പരിക്ക്.
ഏഷ്യൻ ചാമ്പ്യൻസ് ലീഗിൽ മുംബൈ സിറ്റിയെ നേരിടാൻ ആയി നെയ്മർ ഇന്ത്യയിൽ എത്തും എന്ന് പ്രതീക്ഷിച്ച് കാത്തിരിക്കുന്ന ഫുട്ബോൾ ആരാധകർക്കും ഈ വാർത്ത തിരിച്ചടിയാണ്.